കാലവര്‍ഷം വീണ്ടും കനത്തതോടെ തകര്‍ത്തുപെയ്യുന്ന മഴ കേരളത്തിലൊട്ടാകെ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു. മലമ്പുഴ ഡാം, ആനത്തോട് ഡാം, ബാണാസുര ഡാം തുടങ്ങി ഒട്ടേറെ ഡാമുകള്‍ തുറന്നു. വയനാട് പ്രളയനാടായി. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങി മിക്ക ജില്ലകളിലും ജനജീവിതം ദുരിതത്തിലായി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദുരന്തത്തിന്റെ തീവ്രത കൂട്ടി. ജില്ലകളില്‍ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളിലൂടെ...
കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിന് സമീപം ഉരുള്‍പൊട്ടി തകര്‍ന്ന തുടരാപ്പുഴ പാലം. ഫോട്ടോ: കെ.കെ സന്തോഷ്
പാലക്കാട് ഇന്നലെ കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ശേഖരിപുരം ഗണേഷ്നഗറിലെ ഫ്ളാറ്റിൽനിന്നും ഒലിച്ചുപോയ കാർ. ഫോട്ടോ: മനോജ് പുതുപ്പാടി.
മലമ്പുഴ അണക്കെട്ട് തുറന്നതു കാണാൻ തടിച്ചുകൂടിയ ജനങ്ങൾ. ജില്ലാഭരണകൂടത്തിന്റെ ജാഗ്രതാ നിർദ്ദേശമുണ്ടായിട്ടും മുഖവിലക്കെടുക്കാതെ സെൽഫിയെടുക്കുന്ന ആളുകൾ. -ഫോട്ടോ: മനോജ് പുതുപ്പാടി.
കോഴിക്കോട് കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടിയ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ. -ഫോട്ടോ: സഹീർ സി.എച്ച്.
മലമ്പുഴ ഡാം ഷട്ടർ നൂറ്റിയമ്പത് സെന്റീമീറ്റർ ഉയർത്തിയപ്പോൾ ആർത്തലച്ചുവരുന്ന വെള്ളം -ഫോട്ടോ: മനോജ് പുതുപ്പാടി.
ഇടുക്കി അടിമാലി കൂമ്പൻ പാറക്ക് സമീപം 5 പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾ പൊട്ടിയ സ്ഥലത്തെ ദൃശ്യം - പി.പി.ബിനോജ്
ഉരുൾ പൊട്ടിയതിനെ തുടർന്ന് കലങ്ങി മറിഞ്ഞ് ഒഴുകുന്ന ഇടുക്കി വാളറ വെള്ളച്ചാട്ടം. ഫോട്ടോ - പി.പി.ബി നോജ്
പാലക്കാട് മാട്ടുമന്തയിൽ വെള്ളം കയറിയ പ്രദേശത്തു നിന്ന് ആളുകളെ കൊണ്ടു വരുന്നു. ഫോട്ടോ: മനോജ് പുതുപ്പാടി.
പാലക്കാട് മാട്ടുമന്തയിൽ വെള്ളം കയറിയ പ്രദേശത്തു നിന്ന് ആളുകളെ കൊണ്ടു വരുന്നു. ഫോട്ടോ: മനോജ് പുതുപ്പാടി.
പെരിങ്ങല്‍ക്കൂത്ത് ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. ഫോട്ടോ- ജെ.ഫിലിപ്പ്
കനത്തമഴയെത്തുടർന്നു മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അർധരാത്രിയോടെ നൂറ്റിയഞ്ച് ഇഞ്ചാക്കി വർധിപ്പിച്ചതോടെ കടക്കാകുന്നം ചപ്പാത്തും സമീപ പ്രദേശങ്ങളും വെള്ളത്തിൽമുങ്ങിയപ്പോൾ. ഫോട്ടോ: മനോജ് പുതുപ്പാടി.
കോഴിക്കോട് പു തുപ്പാടി കണ്ണപ്പൻ കുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ തകർത്ത് ഒഴുകുന്ന മലവെള്ളം. ഫോട്ടോ: കെ.കെ.സന്തോഷ്.