ഇതു കൊല്‍ക്കത്ത. ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ക്യാമറക്കണ്ണുകള്‍ക്ക് ചാകരയാണ് ഈ നഗരം. ഇടുങ്ങിയ വഴികള്‍, ഗതകാല സ്മരണകള്‍ പേറുന്ന പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍, നിരങ്ങി നീങ്ങുന്ന ട്രാമുകള്‍, കിതച്ച് വലിച്ച് ഓടുന്ന സൈക്കിള്‍ റിക്ഷാവണ്ടികള്‍, പഴകിത്തുരുമ്പിച്ച ബസുകള്‍, വൃത്തിഹീനമായ ചേരികള്‍, ഇരുട്ടത്തും സജീവമായി രാത്രിക്ക് വെളിച്ചം പകരുന്ന കച്ചവടക്കാര്‍. പുകയൂതി അനന്തമായ ആഹ്ലാദത്തിലേക്ക് ചിറകടിച്ചുയരുന്നവര്‍. ഈ മഹാനഗരം തേടിയെത്തുന്നവരെ വരവേല്‍ക്കുന്നത് ഇത്തരം കാഴ്ചകളാണ്.
ചിത്രങ്ങളും എഴുത്തും: എ.കെ ബിജുരാജ്
akbijuraj@gmail.co
കൊല്‍ക്കത്ത ഒരു സ്വപ്ന നഗരമാണ്. കൊല്‍ക്കത്തയ്ക്ക് നിഗൂഢമായ ഒരു സൗന്ദര്യമുണ്ട്. മറ്റു നഗരങ്ങളെപ്പോലെ ഒറ്റനോട്ടത്തില്‍ മോഹിപ്പിക്കുന്ന സൗന്ദര്യമല്ല. മെല്ലെ മെല്ലെ നമ്മെ മയക്കി എടുത്തു കൊണ്ടു പോകും കൊല്‍ക്കത്ത.
ഹൗറ ഉള്‍ക്കൊള്ളുന്ന വിശാല കല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട ഒരു മേഖലയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയില്‍ നിന്നും കടല്‍ വഴിയുള്ള കച്ചവടത്തിന്റെ പകുതിയോളവും കല്‍ക്കത്ത തുറമുഖം വഴിയാണ് നടന്നിരുന്നത്. ലോകയുദ്ധകാലത്ത് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചരക്ക് കൈകാര്യം ചെയ്തിരുന്ന തുറമുഖം ഇതായിരുന്നു.
1971-ല്‍ ബംഗ്ലാദേശിന്റെ പിറവിയോടെ കൊല്‍ക്കത്തയിലേക്ക് അഭയാര്‍ഥികളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. ഈ അഭയാര്‍ത്ഥി പ്രവാഹം സമ്പന്നമായ കൊല്‍ക്കത്തയുടെ മുഖം തന്നെ മാറ്റിമറിച്ചു. ഉപജീവനമാര്‍ഗമില്ലാതെ ഒട്ടനവധിയാളുകള്‍ പെട്ടെന്നു വന്നെത്തിയത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ആയിരങ്ങള്‍ തെരുവുകളിലും ചേരികളിലും കഴിഞ്ഞുകൂടി. സമ്പന്നതയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ നാളുകള്‍.
ഒരു കാലത്ത് കല, സാഹിത്യം, സാംസ്‌കാരികം, കായികം, വ്യവസായം തുടങ്ങിയ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച കൊല്‍ക്കത്തയിലെ നിറം മങ്ങിയ ഈ തെരുവുകള്‍ നമ്മോട് പറയുന്നത് അതിജീവനത്തിന്റെ കഥകളാണ്. വെല്ലുവിളികളെ അതിജീവിക്കേണ്ടത് എങ്ങനെയെന്ന് കാട്ടിത്തരുന്നു. പ്രശ്‌നങ്ങളെ നിസ്സംഗതയോടെ കൈകാര്യം ചെയ്യണമെന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നു.
കൊല്‍ക്കത്ത എന്നത് ഹൂഗ്ലി നദിയുടെകിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങള്‍ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ നിലനില്‍ക്കുന്നത്. ഈ രണ്ടു ഭാഗങ്ങളേയ്യും ബന്ധിപ്പിച്ചു കൊണ്ട് ഹൗറ പാലം അഥവാ രബീന്ദ്രസേതു നില കൊള്ളുന്നു.
ഹൗറ ഉള്‍ക്കൊള്ളുന്ന വിശാല കല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട ഒരു മേഖലയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയില്‍ നിന്നും കടല്‍ വഴിയുള്ള കച്ചവടത്തിന്റെ പകുതിയോളവും കല്‍ക്കത്ത തുറമുഖം വഴിയാണ് നടന്നിരുന്നത്. ലോകയുദ്ധകാലത്ത് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചരക്ക് കൈകാര്യം ചെയ്തിരുന്ന തുറമുഖം ഇതായിരുന്നു.
ഒരു കാലത്ത് കല, സാഹിത്യം, സാംസ്‌കാരികം, കായികം, വ്യവസായം തുടങ്ങിയ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച കൊല്‍ക്കത്തയിലെ നിറം മങ്ങിയ ഈ തെരുവുകള്‍ നമ്മോട് പറയുന്നത് അതിജീവനത്തിന്റെ കഥകളാണ്. വെല്ലുവിളികളെ അതിജീവിക്കേണ്ടത് എങ്ങനെയെന്ന് കാട്ടിത്തരുന്നു. പ്രശ്‌നങ്ങളെ നിസ്സംഗതയോടെ കൈകാര്യം ചെയ്യണമെന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നു.
കൊല്‍ക്കത്തയുടെ ചരിത്രം തുടങ്ങുന്നത് 1692-ല്‍ ജോബ് ചാര്‍നോക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്‍ ഹൂഗ്ലി നദിയുടെ കിഴക്കന്‍ തീരത്തെ ചതുപ്പ് പ്രദേശം വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുത്തതോടെയാണ്. 1773 മുതല്‍ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊല്‍ക്കത്ത. പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊല്‍ക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു. നഗരത്തിലേക്കു പണമൊഴുകിയതോടെ പ്രൗഢിയേറിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നു. വീതിയുള്ള റോഡുകളും ലൈബ്രറികളും നിര്‍മിക്കപ്പെട്ടു.