ശിവസേനയുടെ സ്വന്തം നാട്ടില്‍ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍
ചുരലുമായി ഇറങ്ങും മുമ്പ് ശിവസേനയുടെ സ്വന്തം നാടായ മുംബൈ എന്നു കണ്ടുപോരുന്നത് നന്നായിരിക്കും. താക്കറെമാരുടെ മൂക്കിനു താഴെ മുംബൈ നഗരത്തില്‍ പോയവര്‍ക്കറിയാം. അവിടുത്തെ ജീവിതതാളത്തില്‍ പ്രണയത്തിനുള്ള പ്രാധാന്യം. തിരക്കുകള്‍ക്കും കുടുസ്സുമുറികളിലെ ജീവിതത്തില്‍ നിന്നും നഗരം റിലാക്‌സ് ചെയ്യുന്നത് കടല്‍തീരങ്ങളിലാണ്. ബാന്ദ്രയും ജുഹു ബീച്ചുമെല്ലാം പ്രണയിനികളുടെയും ചേര്‍ന്നിരിക്കുന്നവരുടെയും പറുദീസകളാണ്. ബാന്‍ഡ് സാന്‍ഡ് ഒരുക്കിയിരിക്കുന്നത് തന്നെ ഇതിനുവേണ്ടിയാണെന്ന് തോന്നിപ്പോവും. അങ്ങിനെയാവണം എല്ലാവിടേയും എന്നു പറയുന്നില്ല. സദാചാര പോലിസിങ്ങിന് ഇറങ്ങും മുമ്പ് ഇതു കൂടി ഒന്നു കാണുന്നത് നന്നായിരിക്കും. ഇതാ ബാന്ദ്രയില്‍ നിന്ന് പകര്‍ത്തിയ ചില ചിത്രങ്ങള്‍.
March 9, 2017, 02:24 PM
IST