കടത്ത് കടന്ന് കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലേക്ക്

കടലും കായലും അതിരിടുന്ന കറുത്തപൊന്നിന്റെ (കരിമണ്ണ്) നാട്ടിലെ ഉത്സവം. അതാണ് കൊല്ലം കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തിലെ വൃശ്ചികമഹോത്സവം. വൃശ്ചികമാസം ഒന്നിന് കൊടിയേറി പന്ത്രണ്ടിന് ആറാട്ടോട് കൂടി സമാപിക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് കായല്‍ കടന്ന് കടലോരത്തെ ഈ ക്ഷേത്രഭൂമിയിലേക്ക് എത്തുന്നത്. ക്ഷേത്രമുറ്റത്ത് ഉയരുന്ന ആയിരത്തോളം കുടിലുകളില്‍ ഭജനം പാര്‍ക്കുന്ന ഭക്തരാല്‍ ക്ഷേത്രപരിസരം ഈ പന്ത്രണ്ട് ദിവസവും ജനസാഗരമാകുന്നു. 

കരുനാഗപ്പള്ളി താലൂക്കിലെ പൊന്മന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ പേരാലിന് ചുറ്റും മണി കെട്ടുന്നതാണ് പ്രധാന വഴിപാട്. ഉദ്ദിഷ്ടകാര്യസാധ്യത്തിന് ക്ഷേത്ര ആല്‍മരത്തിന് ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ആല്‍മരത്തില്‍ മണികെട്ടുന്നതിന് വേണ്ടി ആയിരക്കണക്കിന് ഭക്തരാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. ദാരികനെ വധിച്ച് ശിരസ്സുമായി വരുന്ന ഉഗ്രമൂര്‍ത്തീഭാവമാണ് ഇവിടുത്തെ ദേവത. 

കടലില്‍ നിന്നും  വെറും പത്തു മീറ്റര്‍ അകലെ  സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കിണറില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലം ഒരത്ഭുതമാണ്. 

 ജങ്കാര്‍ കയറിയാണ്  ക്ഷേത്രമുറ്റത്തേക്കെത്തുക.

എഴുത്തും ചിത്രങ്ങളും: അജിത് പനച്ചിക്കല്‍

AJITH-(1).jpg

വാഹനത്തില്‍ വന്നിറങ്ങി കടവില്‍ നിന്നും നോക്കുമ്പോളുള്ള ക്ഷേത്രപരിസത്തിന്റെ സായാഹ്നക്കാഴ്ച.

 

AJITH-(2).jpg

ദേശീയജലപാതയെ കുറുകെ മുറിച്ച് കടന്ന് ജങ്കാര്‍ ക്ഷേത്രമുറ്റത്തെ കടവിലേക്ക്..

 

AJITH-(3).jpg

ജങ്കാറിന് സമാന്തരമായി ക്ഷേത്രത്തിന്റെ തന്നെ കടത്ത് വള്ളവുമുണ്ട്. രണ്ടിലും യാത്ര സൗജന്യമാണ്.

 

AJITH-(4).jpg

ഭക്തരെ സ്വാഗതം ചെയ്ത് ക്ഷേത്രമുറ്റത്ത് കൂറ്റന്‍ കമാനം.

 

AJITH-(5).jpg

കമാനം കടന്ന് പൂഴിമണ്ണിലൂടെ...

 

AJITH-(6).jpg

ഇരുവശവും താല്‍ക്കാലിക കടകള്‍.

 

AJITH-(7).jpg

കെ.എം.എം.എല്‍ ഖനനം ചെയ്‌തെടുത്ത മണ്ണില്‍ മിച്ചം വന്നവയാല്‍ സമീപത്ത് രൂപപ്പെട്ട ചെറിയ കുന്നില്‍ നിന്നും ക്ഷേത്രപരിസരത്തിന്റെ ആകാശക്കാഴ്ച. താല്‍ക്കാലിക കുടിലുകളാണ് നിരനിരയായി കാണുന്നത്.

 

AJITH-(8).jpg

അറബിക്കടലും കായലും അതിരിടുന്ന ക്ഷേത്രപരിസരം.

 

AJITH-(9).jpg

കെ.എം.എം.എല്ലിന്റെ മേല്‍നോട്ടത്തില്‍ സമീപത്ത് തന്നെയുള്ള ചെറിയ ക്ലിനിക്ക്. ഒരു ഡോക്ടറുടെയും നേഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.

 

AJITH-(10).jpg

കടലില്‍ നിന്നും  വെറും പത്തു മീറ്റര്‍ അകലെ  സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കിണറില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലം ഒരത്ഭുതമാണ്.

 

 

AJITH-(11).jpg

പേരാലിന്റെ ചുറ്റും വലം വെയ്ക്കുന്ന ഭക്തര്‍.

 

AJITH-(12).jpg

പേരാലിന്റെ ചുറ്റും വലം വെയ്ക്കുന്ന ഭക്തര്‍.

 

AJITH-(13).jpg

പേരാലിന്റെ ചുറ്റും വലം വെയ്ക്കുന്ന ഭക്തര്‍.

 

AJITH-(14).jpg

പേരാലിന്റെ ചുറ്റും വലം വെയ്ക്കുന്ന ഭക്തര്‍.

 

AJITH-(15).jpg

പേരാലിന്റെ ചുറ്റും വലം വെയ്ക്കുന്ന ഭക്തര്‍.

 

AJITH-(16).jpg

ഉദ്ധിഷ്ഠകാര്യസാധ്യത്തിന് ഈ പേരാലിന് ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ആല്‍മരത്തില്‍ മണികെട്ടുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്.

 

 

AJITH-(17).jpg

ഭക്തര്‍ കെട്ടിയ മണികളുടെ ശേഖരം.

 

AJITH-(18).jpg

ഭക്തര്‍ കെട്ടിയ മണികളുടെ ശേഖരം. 

 

AJITH-(19).jpg

മണികെട്ടാനുള്ള കുഞ്ഞിന്റെ ശ്രമം.

 

AJITH-(20).jpg

സന്ധ്യയായതോടെ കുടിലുകളില്‍ നിലവിളക്ക് തെളിയുകയായി. ഇനി നാമജപത്താല്‍ മുഖരിതമാകും അന്തരീക്ഷം.

 

AJITH-(21).jpg

നിലവിളക്ക് തെളിച്ച കുടിലുകളില്‍ നിന്നുള്ള സന്ധ്യാകാഴ്ചകള്‍.

 

AJITH-(22).jpg

നിലവിളക്ക് തെളിച്ച കുടിലുകളില്‍ നിന്നുള്ള സന്ധ്യാകാഴ്ചകള്‍.

 

AJITH-(24).jpg

മരച്ചീനിയും കാച്ചിലുമൊക്കെ ചേര്‍ത്ത് തയാറാക്കുന്ന പ്രത്യേകതരം 'പുഴുക്ക്' ആണ് ഈ ദിവസങ്ങളില്‍ കുടിലുകളിലെ പ്രധാന വിഭവം. 

 

AJITH-(25).jpg

ക്ഷേത്രസന്ദര്‍ശനത്തിന് വരുന്നവര്‍ക്കും തങ്ങള്‍ തയാറാക്കിയ പുഴുക്കിന്റെ ഒരു ഭാഗം കുടിലില്‍ വിളിച്ച് നല്‍കണമെന്നാണ് വിശ്വാസം

 

AJITH-(26).jpg

നന്നായി ഇരുട്ട് വീണ ശേഷമുള്ള ക്ഷേത്രത്തിന്റെ ആകാശക്കാഴ്ച. കുടിലുകളിലെല്ലാം വെളിച്ചം തെളിഞ്ഞു തുടങ്ങി.

 

AJITH-(27).jpg

ദീപാലംകൃതമായ ജങ്കാര്‍ കടവ്.

 

AJITH-(30).jpg

നല്ലൊരു കാഴ്ചാനുഭൂതി സമ്മാനിക്കുന്ന ഇവിടുത്തെ കടല്‍ത്തീരം.

 

AJITH-(31).jpg

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് കുതിരസവാരിയും ആസ്വദിക്കാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.