ചുവടുകളുടെ ചാരുത
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറ് മുതല്‍ തെക്കുംമഠത്തില്‍ സുധാകരന്‍ ഗുരുക്കള്‍ കളരിപ്പയറ്റ് രംഗത്തുണ്ട്. കോഴിക്കോട് കുണ്ടൂപ്പറമ്പിനടുത്ത് എടക്കാട് സി.വി.എന്‍. കളരി തുടങ്ങിയത് 1995ലാണ്. സ്വന്തം പുരയിടത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഗുരുക്കള്‍ കളരിപ്പയറ്റിനെപ്പറ്റി ഒരു സമഗ്ര പുസ്തകത്തിന്റെ ആവശ്യത്തെപ്പറ്റി ചിന്തിച്ച് അതിനുവേണ്ടി ശ്രമം നടത്തിവരുന്നു. ഇന്നത് അതിന്റെ പ്രകാശനം നടക്കാനുള്ള ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. കളരിപ്പയറ്റ്-ശാസ്ത്രീയ പഠനം എന്നാണ് പുസ്തകത്തിന്റെ പേര്. ഇതിലേയ്ക്കുവേണ്ട ചിത്രങ്ങള്‍ എടുക്കുക എന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. സുധാകരന്‍ ഗുരുക്കളുടെ അനുമതിയും അനുഗ്രഹത്തോടും കൂടി അവയിലെ ചില ചിത്രങ്ങള്‍ മാതൃഭൂമി വായനക്കാര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു. എഴുത്ത്, ചിത്രങ്ങള്‍: എന്‍.പി.ജയന്‍
December 2, 2016, 07:55 PM
IST