ഇംഗ്ലീഷ് മണ്ണില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കോലിയുടെ ഒറ്റയാള്‍ പോരാട്ടവും വിഫലമായതോടെ ഇംഗ്ലണ്ട് ടെസ്റ്റില്‍ വിജയത്തോടെ തുടങ്ങി. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ബെന്‍ സ്‌റ്റോക്ക്‌സിന്റേയും സാം കറന്റേയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കളി മറന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 287 & 180. ഇന്ത്യ 274 & 162. ഫോട്ടോ: റോയിട്ടേഴ്‌സ്
ജോ റൂട്ട് 156 പന്തില്‍ 80 റണ്‍സ് അടിച്ചു. ടെസ്റ്റില്‍ റൂട്ടിന്റെ 41-ാം അര്‍ദ്ധ സെഞ്ചുറി. പക്ഷേ റൂട്ടിനെ കോലി റണ്‍ഔട്ടാക്കിയതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നു
ഏഷ്യന്‍ ഭൂഖണ്ഡത്തിന് പുറത്ത് മികച്ച പ്രകടനവുമായി ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍. അശ്വിന്റെ മികവില്‍ ഇംഗ്ലണ്ട് ആദ്യ ദിനം ഒമ്പത് വിക്കറ്റിന് 285 റണ്‍സ് എന്ന നിലയിലെത്തി
ഇംഗ്ലീഷ് ഇന്നിങ്‌സ് ഇന്ത്യ വേഗത്തില്‍ അവസാനിപ്പിച്ചു. 71 റണ്‍സിനിടയില്‍ ഇംഗ്ലണ്ടിന് നഷ്ടമായത് ഏഴു വിക്കറ്റുകള്‍.
ഇന്ത്യക്കായി വിരാട് കോലിയുടെ ഒറ്റയാള്‍ പ്രകടനം. രണ്ടാം ദിനം സെഞ്ചുറിയുമായി കോലി ഇന്ത്യയുടെ ജീവന്‍ നിലനിര്‍ത്തി.
കോലിയുടെ 149 റണ്‍സ് ഇന്ത്യയെ 274 റണ്‍സിലെത്തിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്. കോലിക്ക് ഇംഗ്ലീഷ് മണ്ണില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 87 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. ആ സമയത്ത് യുവതാരം സാം കറന്റെ മനോഹരമായ ബാറ്റിങ്. ടെസ്റ്റിലെ രണ്ടാം മത്സരത്തില്‍ തന്നെ കറന്‍ തന്റെ ആദ്യ അര്‍ദ്ധ സെഞ്ചുറി നേടി.
ഇഷാന്ത് ശര്‍മ്മയ്ക്ക് എട്ടാം തവണ അഞ്ചു വിക്കറ്റ് നേട്ടം. ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ്. രണ്ടു ദിവസത്തില്‍ കൂടുതല്‍ കളി ബാക്കി നില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ 194 റണ്‍സ്
ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. സ്റ്റുവര്‍ഡ് ബ്രോഡ് നയിച്ച പേസിന് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പകച്ചു
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 110 റണ്‍സ്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ലക്ഷ്യത്തിലേക്ക് 84 റണ്‍സ് കൂടി വേണം. ക്രീസിലുള്ള കോലിയില്‍ പ്രതീക്ഷ.
എന്നാല്‍ 54.2 ഓവറില്‍ 162 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. കോലിയുടെ 93 പന്തിലെ 51 റണ്‍സും ഹാര്‍ദിക് പാണ്ഡ്യയുടെ 31 റണ്‍സുമൊഴിച്ച് ഇന്ത്യ പരാജയമായി.