ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമി ഒരു ചരിത്ര നിയോഗത്തിന് സാക്ഷിയാകാനുള്ള തയാറെടുപ്പിലാണ്. വരുന്ന 18ാം തിയതി അക്കാദമി അതിന്റെ ചരിത്രത്തിലെ തന്നെ ആദ്യ മൂന്നു വനിതാ പൈലറ്റുമാരെ ആകാശത്തേക്ക് പറത്തിവിടുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമി ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അക്കാദമിയിലെ വര്‍ഷങ്ങള്‍ക്ക് നീണ്ട കഠിന പരിശീലനങ്ങള്‍ക്ക് ശേഷമാണ് മൂന്ന് വനിതകള്‍ തങ്ങളുടെയും ഒപ്പം രാജ്യത്തിന്റെയും സ്വപ്‌നചിറകിലേറി പറക്കാന്‍ സജ്ജരായത്. പരിശീലന പറക്കലുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഫ്‌ലൈറ്റ് കേഡറ്റ് ഭാവന കാന്ത്,ഫ്‌ലൈറ്റ് കേഡറ്റ് അവാനി ചൗതരി, ഫ്‌ലൈറ്റ് കേഡറ്റ് മോഹന സിങ്ങ് എന്നിവരാണ് വിമാനം പറത്തി രാജ്യത്തെ പ്രതിരോധനിരയുടെ ഭാഗമാകാന്‍ തയാറെടുക്കുന്നത്. ചിത്രങ്ങള്‍: ഇന്ത്യന്‍ എയര്‍ഫോഴ്‌സ്
വനിതാ പൈലറ്റുമാരുടെ പരിശീലക്കാഴ്ച്ചകള്‍ കാണാം..https://www.youtube.com/watch?v=jrKBXUyuxPg
ഇന്ത്യന്‍ സൈന്യത്തിന്റെ ഫൈറ്റര്‍ പൈലറ്റുകളുടെ സംഘത്തിലേക്കുള്ള യാത്രയുടെ ഭാഗമായി കര്‍ണാടകയില്‍ വെച്ചു നടന്ന മൂന്നാം ഘട്ട പരിശീലത്തിനിടെ വനിതാ പൈലറ്റ് കേഡറ്റുമാര്‍
കേഡറ്റ് ഭാവനാകാന്ത് പരിശീലന ക്ലാസിനിടെ. ബീഹാറിലെ ദര്‍ഭംഗ സ്വദേശിയാണ് ഭാവനകാന്ത്. ഭാവനയുടെ അച്ഛന്‍ എഞ്ചിനീയറും അമ്മ വീട്ടമ്മയുമാണ്.
ഭാവനയുടെ പ്രഥമിക വിദ്യാഭ്യാസം ബാരൗണി റിഫൈനൃറി ഡിഎവി പബ്ലിക് സ്‌കൂളില്‍ ആയിരുന്നു. ബംഗലൂരൂ ബി.എം.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നും മെഡിക്കല്‍ ഇലക്ടോണിക്‌സല്‍ ബിരുദവും ഭാവന സ്വന്തമാക്കി.
കുട്ടിക്കാലത്ത് എല്ലായിപ്പോഴും താന്‍ പറക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്നെന്ന് ഭാവന പറയുന്നു. ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണ് താന്‍ ഐഎഎഫില്‍ ചേര്‍ന്നതെന്നും ഭാവന
ഐഎഫ്എ ഡന്റിഗല്‍ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐഎഎഫ് പ്രൊ വിങ്ങ് കമാന്റര്‍ അനുപം ബാനര്‍ജി പറഞ്ഞു
രാജ്യത്തിനുവേണ്ടി നല്ലൊരു ഫൈറ്റര്‍ പൈലറ്റായി മാറി മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറുകയാണ് തന്റെ ലക്ഷ്യമെന്ന് ഭാവന പറയുന്നു
ഫൈറ്റ് കേഡറ്റ് അവനി ചതുര്‍വേദി നിരവധി സൈനികരുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഐഎഎഫില്‍ ചേരാന്‍ പ്രചോദനമായതും ഇതാണ്
ഐഎഎഫില്‍ ചേരുന്നതിനു മുമ്പ് കോളേജ് കാലഘടത്തില്‍ ഫ്‌ലൈയിങ് ക്ലബില്‍ പറക്കല്‍ നടത്തിയിട്ടുള്ളയാളാണ് അവനി
മധ്യപ്രദേശിലെ സാത്ത്‌ന സ്വദേശിയാണ് അവനി. അച്ഛന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറും അമ്മ വീട്ടമ്മയുമാണ്. നല്ലൊരു ഫൈറ്റര്‍ പൈലറ്റ് ആവുകയാണ് അവനിയുടെ ലക്ഷ്യം.
യുദ്ധവിമാനങ്ങള്‍ പറത്താന്‍ മാത്രമല്ല വയലിന്‍ വായിക്കാനും അവനിയ്ക്ക് ഇഷ്ടമാണ്. ഏറ്റവും മികച്ച യുദ്ധ വിമാനങ്ങള്‍ തന്നെ തനിക്ക് പറക്കാന്‍ ലഭിക്കണമെന്നാണ് അവനിയുടെ ആഗ്രഹം.
ഫൈറ്റ് കേഡറ്റ് മോഹന സിങ്ങ് രാജസ്ഥാനിലെ ജുംജുനു സ്വദേശിനിയാണ്. അച്ഛന്‍ ഐ.എഎഫില്‍ ജോലി ചെയ്യുന്നുണ്ട്. അമ്മ അദ്ധ്യാപികയാണ്. ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്‌സ് സ്‌കൂളില്‍ നിന്നായിരുന്നു മോഹന സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് അമൃത്സറിലെ ജിഐഎംഇടിയില്‍ നിന്നും ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് സ്വന്തമാക്കി.
മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും പറഞ്ഞ് കൊതിപ്പിച്ച ഒരു സ്വപ്നത്തെ സ്വന്തമാക്കാനാണ് താന്‍ ഐഎഎഫില്‍ ചേര്‍ന്നതെന്ന് മോഹന പറയുന്നു. സൈനത്തില്‍ ചേരുകയെന്ന കുടുംബ പാരമ്പര്യം താന്‍ കൂടി പിന്തുടരുകയാണെന്നും മോഹന പറയുന്നു.
രാജ്യത്തിന്റെ ആകാശത്തിന് സംരക്ഷണം ആവശ്യമുള്ളപ്പോഴെല്ലാം രാജ്യത്തിനുവേണ്ടി പോരാടുന്നത് താന്‍ സ്വപ്‌നം കാണാറുണ്ടെന്ന് മോഹന പറയുന്നു.