ചിലി സ്വദേശിനിയുടെ നങ്ങ്യാരമ്മക്കൂത്ത്
ചിലി സ്വദേശിനി വിവിയന്‍ ഫ്ലോറ നിളാതീരത്തെ പങ്ങാവ് അമ്പലത്തില്‍ നങ്ങ്യാരമ്മക്കൂത്ത് അവതരിപ്പിച്ചപ്പോള്‍. കലാമണ്ഡലം ശൈലജ, ഗിരിജ എന്നിവരുടെ ശിഷ്യയാണ് 2007 മുതല്‍ കലാമണ്ഡലത്തില്‍ പഠനം നടത്തുന്ന ഇവര്‍. അരങ്ങേറ്റം കഴിഞ്ഞ് ഫ്രാന്‍സിലേക്കുപോയ ഫ്ലോറ വീണ്ടും കേരളത്തില്‍ എത്തിയതാണ്. നങ്ങ്യാരമ്മക്കൂത്ത് വേഷത്തില്‍ ശ്രീകൃഷ്ണ ചരിതത്തിലെ ഗോവര്‍ധന ഉദ്ധാരണം എന്നഭാഗമാണ് അവര്‍ അവതരിപ്പിച്ചത്. പ്രവീഷ് ഷൊര്‍ണൂര്‍ പകര്‍ത്തിയ അരങ്ങിലെയും അണിയറയിലെയും ദൃശ്യങ്ങള്‍.
September 9, 2015, 03:30 AM
IST
Next Photostory