കാനഡയില്‍ അഗ്നി ബാക്കിവെച്ചത് | Photostory
കാനഡയിലെ മക്മുറയിലുണ്ടായ വന്‍ അഗ്നിബാധ കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. തീയില്‍ നഗരത്തിന്റെ പത്ത് ശതമാനത്തോളം ചാരമായതായാണ് കണക്കാക്കുന്നത്. 90,000ല്‍ അധികം ജനങ്ങള്‍ക്ക് നഗരം വിട്ടു പോകേണ്ടിവന്നു. 2,400 കെട്ടിടങ്ങള്‍ തീയില്‍ കത്തിനശിച്ചു. കിലോമീറ്ററുകളോളം കാട് വെന്തുവെണ്ണീറായി. വാഹനങ്ങള്‍ നശിച്ചു. തീ അണഞ്ഞ ശേഷമുള്ള മക്മുറയുടെ ചില ദൃശ്യങ്ങള്‍:
ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയ്‌ട്ടേഴ്‌സ്
May 10, 2016, 09:05 AM
IST
ബീക്കണ്‍ ഹില്‍ മേഖലയിലെ ഒരു വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍. തീയില്‍ നശിച്ച വീടുകളും കാണാം.
വാട്ടര്‍വേയില്‍ തീയില്‍ നശിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍.