ഈ അടുത്തിടെ നടത്തിയ ഒരു യാത്രക്കിടയിലാണ് കര്‍ണ്ണാടകത്തിലും ഡല്‍ഹിയിലുമായി സമൂഹത്തില്‍ തികച്ചും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരുപാട് യാതനകള്‍ സഹിച്ച് ജീവിക്കുന്ന ഹിജഡകളുടെ ജീവിതം ക്യാമറയില്‍ പകര്‍ത്താനും അവരുമായി സംസാരിക്കാനും അവരെപ്പറ്റി കൂടുതല്‍ അടുത്തറിയുവാനും കഴിഞ്ഞത്.
ഡല്‍ഹിയിലെ മിത്രാ ട്രസ്റ്റിന്റെ ഓഫീസില്‍ വെച്ചാണ് രുദ്രാനിയെ പരിചയപ്പെട്ടത്. നിറയെ സന്ദേശങ്ങള്‍ എഴുതിയ പോസ്റ്റര്‍ പതിച്ച ഒരു ഓഫീസ് കം വീട്. മിക്ക പോസ്റ്ററുകളിലും രുദ്രാനി തന്നെയാണ് മോഡല്‍. അവര്‍ അവക്കിടയില്‍ നിന്നുകൊണ്ട് എന്റെ ക്യാമറയ്ക്ക് പോസ് ചെയ്തു. എത്രയോ വര്‍ഷങ്ങളായി മിത്ര ട്രസ്റ്റിലൂടെ ഇന്ത്യക്ക് അകത്തും പുറത്തുമായി ഹിജഡകളായി ജനിച്ചു പോയ തന്റേയും തന്റെ സഹജീവികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്ന് സംസാരത്തില്‍ നിന്നും പ്രവര്‍ത്തിയില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. മിത്രാ ട്രസ്റ്റ് പോലെ തന്നെ മറ്റ് അനേകം പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്.
മെട്രോലൈനിനോട് ചേര്‍ന്ന് ഒരു പഴയ ഇടുങ്ങിയ കെട്ടിടത്തിലേക്കാണ് ഞാന്‍ പിന്നീട് എത്തി ചേര്‍ന്നത്. അവിടെ ഹിജഡകളുടെ നൃത്തവും പാട്ടും മറ്റും നടക്കുകയായിരുന്നു. ആ പഴയ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ നിറപ്പകിട്ടാര്‍ന്ന വസ്ത്രം ധരിച്ച് ഒരാള്‍ ഭംഗിയായി നൃത്തം ചവിട്ടുന്നു. അവരുടെ കൂട്ടുകാരും ഒപ്പം ഉണ്ട്. തുകലില്‍ തീര്‍ത്ത ഒരു വാദ്യോപകരണത്തിന്റെ താളത്തിന് ഒത്ത് മഹാനഗരത്തിന്റെ മട്ടുപ്പാവില്‍ ഒരു നൃത്തം....ഞാന്‍ അത് ക്യാമറയില്‍ പകര്‍ത്തി.
പുരുഷന്മാരെപ്പോലെ തന്നെ ശരീരത്തില്‍ ചുട്ടികുത്തുന്നതും ഇവര്‍ക്ക് ഇഷ്ടമാണ്. ഒരാള്‍ തന്റെ പുറത്ത് മനോഹരമായി ചുട്ടികുത്തിയത് എന്റെ ക്യാമറയ്ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. ഒരു ഇരുട്ട് നിറഞ്ഞ കെട്ടിടം ആയിരുന്നു അതെങ്കിലും ചുമരില്‍ നിറയെ ചിത്രങ്ങള്‍ വച്ച് അലങ്കരിച്ചിരുന്നു. ഹിജഡകള്‍ പൊതുവെ തങ്ങള്‍ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കുകയും മേയ്ക്കപ്പിടുകയും എല്ലാം ചെയ്യുന്നത് ആഴ്ചയിലോ മാസത്തിലോ നടക്കുന്ന അവരുടെ ഇത്തരം ഒത്തുചേരലുകള്‍ക്കിടയിലാണ്.
ഇവരില്‍ പലരും ഡല്‍ഹിയിലെയും മറ്റും ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരടക്കമാണ് എന്നതാണ് അത്ഭുതം. പുറമെ വെച്ചുകണ്ടാല്‍ നല്ല ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് കുറ്റിത്താടിയും മീശയും വെച്ച് യുവകോമളന്മാരായിരിക്കും. ഇവരുടെ കൂട്ടുകാര്‍ക്ക് ഒപ്പം കൂടുമ്പോള്‍ അവരില്‍ വരുന്ന വേഷപ്പകര്‍ച്ചകള്‍ കണ്ട് ഞാന്‍ അന്തം വിട്ടു നിന്നിട്ടുണ്ട്.
കര്‍ണ്ണാടകത്തില്‍ മഹാരാഷ്ട്ര ബോര്‍ഡറിനോട് ചേര്‍ ജില്ലകളില്‍ നടത്തിയ യാത്രയിലും ഇത്തരത്തില്‍ ധാരാളം പേരെ കാണാന്‍ കഴിഞ്ഞു. മിക്കപ്പോഴും സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങി കമ്മലും മൂക്കുത്തിയും മാലയും കണ്‍മഷിയും ചാര്‍ത്തി മനോഹരമായ മാലകളും അണിഞ്ഞ് സാരി ചുറ്റി നടക്കാനും ആടാനും പാടാനും ഇവര്‍കാണിക്കുന്ന ആവേശം നമ്മെ അമ്പരിപ്പിക്കും. നമ്മുടെ സൂപ്പര്‍ മോഡലുകള്‍ പോലും ചിലപ്പോള്‍ ഈ കാര്യത്തില്‍ ഇവര്‍ക്ക് മുമ്പില്‍ തോറ്റുപോയി എന്നിരിക്കും.
പൊതുവെ കേരളത്തിലെ ആളുകളെ കണ്ടാല്‍ കുറെക്കൂടെ മാന്യമായിട്ടാണ് മറ്റ് സംസ്ഥാനങ്ങളിലെ ആളുകള്‍ ഇവരോട് പെരുമാറുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കര്‍ണ്ണാടകത്തിലും മറ്റും പ്രമുഖ രാഷ്ട്രീക്കാര്‍ ഇവരുടെ ഉപദേശം പലപ്പോഴും പ്രധാന തീരുമാനങ്ങളില്‍ സ്വീകരിക്കാറുണ്ട്.
ട്രെയിനിലും കാറിലും മറ്റും യാത്ര ചെയ്യുമ്പോള്‍ നമ്മോട് പണം ചോദിക്കുന്ന ഇവരോട് മിക്കവരും വളരെ പുച്ഛത്തോടെയാണ് പെരുമാറാറ്. പക്ഷേ ഇവരുടെ യഥാര്‍ത്ഥ ജീവിതത്തിലൂടെ കടന്നു പോകുന്നത് ജീവിക്കാന്‍ വേണ്ടി ഇവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ നേരില്‍ കണ്ടാല്‍ മനസാക്ഷി ഉള്ള ഒരാള്‍ക്കും ഇവരെ സമൂഹത്തില്‍ നിന്നും തള്ളിപ്പറയാനോ മാറ്റി നിര്‍ത്താനോ കഴിയില്ല. അതിനെല്ലാം പുറമെ ഒന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. നമ്മുടെ ആരുടെ കുടുംബത്തിലും ഇത്തരത്തിലുള്ള ഹിജഡയായി ഒരു കുഞ്ഞ് വന്ന് പിറക്കാവുന്നതാണ്.
കടപ്പാട് : ഇന്ത്യാ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ്& KHPT (കര്‍ണ്ണാടക ഹെല്‍ത്ത് പ്രമോഷന്‍ ട്രസ്റ്റ്)
എഴുത്ത്, ചിത്രങ്ങള്‍- എന്‍.പി.ജയന്‍
ഇരുളും വെളിച്ചവും ചേര്‍ന്ന ജീവിതകള്‍, പൊതുവെ ഹിജഡകള്‍ ജീവിക്കുന്നത് നഗരങ്ങളിലെ ഇടുങ്ങിയ കോളനികളിലാണ്. പൊതുവെ മറ്റുള്ളവരാല്‍ അകറ്റപ്പെടുന്ന ഇവര്‍ക്ക് വീടുകളും മറ്റും കിട്ടാനുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെത്തന്നെയാണ് ഇതിന് കാരണം.
ഭാവം വശ്യം... ഞാന്‍ ചെന്ന സമയത്ത് കണ്ടത് നല്ല മീശയും താടിയുമുള്ള ഒരു യുവാവിനെ ആയിരുന്നു. അല്‍പ്പ സമയങ്ങള്‍ക്കകം എനിക്കു വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ഇങ്ങനെ ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും മറ്റൊരു പോര്‍ട്രയ്റ്റ്
രുദ്രാനിയെ കാണുന്നത് ന്യൂഡല്‍ഹിയിലെ അവര്‍ തന്നെ സ്ഥാപിച്ച് വളര്‍ത്തി എടുത്ത് വലുതാക്കിയ മിത്രാ ട്രസ്റ്റിന്റെ ഓഫീസില്‍ വച്ചായിരുന്നു. ഹിജഡകളുടെ അവകാശങ്ങള്‍ നേടി എടുക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യക്കകത്തും പുറത്തും ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുള്ള ഒരാളാണ് രുദ്രാനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത തന്റെ ചിത്രത്തിന് മുന്നില്‍ വീണ്ടും നിന്നപ്പോള്‍.
മെയ്ക്കപ്പിടുക, കണ്ണെഴുതുക, ലിപ്സ്റ്റിക് ഇട്ട് കണ്ണാടിക്ക് മുമ്പില്‍ നില്‍ക്കുക, ഇതെല്ലാം ഇവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നവയാണ്.
നോര്‍ത്ത് കര്‍ണ്ണാടകയില്‍ നിന്നും ഞാന്‍ പകര്‍ത്തിയ ചിത്രമാണിത്. ഈ കാലുകളുടെ ഉടമയ്ക്ക് ഏകദേശം നാല്‍പ്പതിനും അന്‍പതിനും ഇടക്ക് പ്രായം വരും. ഇവരുടെ ആരാധകരുടെ പേരുകേട്ട് ഞാന്‍ ഞെട്ടി തരിച്ചു പോയി. ഇവരുടെ നിര്‍ദ്ദേശം / ഉപദേശം അനുസരിച്ചാണ് കര്‍ണ്ണാടകയിലെ പലപ്രമുഖ രാഷ്ട്രീയ നേതാക്കളും അവരുടെ കരുക്കള്‍ നീക്കുന്നത്. സിനിമക്കാരും കുറവല്ല. കര്‍ണ്ണാടകം കുടേക്കൂടെ ഹിജഡകളോട് മാന്യമായി പെരുമാറുന്ന സ്ഥലം ആണെ് എനിക്ക് തോന്നിയിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ ഇക്കൂട്ടര്‍ക്ക് ജീവിക്കാന്‍ കഴിയില്ലല്ലോ......
പൊതുവെ ഹിജഡകള്‍ നല്ല നര്‍ത്തകര്‍ കൂടിയാണെ് പൊതുവെ വേദികള്‍ കി്്ട്ടാത്ത അവര്‍ അവരുടേതായ കൂട്ടായ്മയിലോ മുറികളിലോ താമസ സ്ഥലങ്ങള്‍ക്ക് മുകളിലോ ടെറസിലോ അവരുടെതായ സന്തോഷം ആടിയും പാടിയും ആഘോഷിക്കുന്നു.
വിശ്രമ സമയങ്ങള്‍, പൊതുവെ, നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടി വരുന്ന ഇവര്‍ക്ക് അവരുടേതായ വിശ്രമസ്ഥലങ്ങള്‍ ഉണ്ട്. എന്‍.ജി.ഒ.കളുടെ ഓഫീസും മറ്റും ആവാം ഇവ.
ആടിത്തീര്‍ക്കാം ഈ വേഷം...വീണ്ടും ഒരു നൃത്തരംഗം. നോര്‍ത്ത് കര്‍ണ്ണാടകയില്‍ നിന്നും പകര്‍ത്തിയ ചിത്രം.
അണിഞ്ഞൊരുങ്ങി നല്ല വസ്ത്രം ധരിക്കുക, നൃത്തം ചെയ്യുക, പാട്ടുകാര്‍ പാട്ടു കേള്‍ക്കുന്നു, ഇതെല്ലാം ഈ കൂട്ടര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. അവര്‍ക്ക് ഇത്തരം വേഷം കെട്ടാനും സന്തോഷിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത് യാത്രയില്‍ കാണാന്‍ കഴിഞ്ഞു.
അണിഞ്ഞൊരുങ്ങി നല്ല വസ്ത്രം ധരിക്കുക, നൃത്തം ചെയ്യുക, പാട്ടുകാര്‍ പാട്ടു കേള്‍ക്കുന്നു, ഇതെല്ലാം ഈ കൂട്ടര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. അവര്‍ക്ക് ഇത്തരം വേഷം കെട്ടാനും സന്തോഷിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത് യാത്രയില്‍ കാണാന്‍ കഴിഞ്ഞു.
മനോഹരമായി വസ്ത്രം ധരിച്ച് മോഡലുകളെപ്പോലും വെല്ലുന്ന സൗന്ദര്യമാണ് ഇവര്‍ക്ക്. മുമ്പെ പറഞ്ഞതുപോലെ ഈ ചിത്രം പകര്‍ത്താന്‍ കര്‍ണ്ണാടക ഹെല്‍ത്ത് പ്രമോഷന്‍ ട്രസ്റ്റിന്റെ നോര്‍ത്ത് കര്‍ണ്ണാടകയിലെ ഓഫീസില്‍ എത്തുമ്പോള്‍ നല്ല ഒരു ടീഷര്‍ട്ടും ജീന്‍സും ധരിച്ച് നിന്നിരുന്ന യുവാവായിരുന്നു ഇവര്‍ എന്ന് പിന്നീടാണ് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്.
ഒഴിവു സമയങ്ങള്‍ കൂട്ടായി ആഘോഷിക്കുന്ന ഹിജഡക്കാര്‍ നൃത്തം നന്നായാല്‍ കാണികള്‍ പരിതോഷികം നല്‍കാനും മടിക്കില്ല. നൃത്തം ഇഷ്ട്ടപ്പെട്ട് ആരോ നല്‍കിയ പത്ത് രൂപ നോട്ടാണ് നൃത്തം ചെയ്യുന്ന ആളുടെ ചുണ്ടില്‍