മണ്ണില്‍ കാലുകുത്തവെ ശരീരത്തെ വലയം ചെയ്യുന്ന അദൃശ്യമായ ഊര്‍ജം, ഭസ്മം പൂശിയ നഗ്നദേഹവുമായി അലയുന്ന സന്യാസികള്‍, വിവിധ ദിക്കില്‍ നിന്നും ഉയരുന്ന ശംഖനാദങ്ങള്‍ ഇവയെല്ലാമാണ് ഉജ്ജെനിയിലെ ഭക്തരെ വരവേല്‍ക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു ആത്മീയസംഗമമായ കുംഭമേളയ്ക്ക് ഭക്തരെ കൂടാതെ ഒരുപാട് വിനോദസഞ്ചാരികളും എത്താറുണ്ട്. ഉജ്ജെയ്‌നിയിലെ ക്ഷിപ്രാ നദിയില്‍ പുണ്യസ്‌നാനം നടത്തുന്നതോടെ ഒരു മനുഷ്യായുസ്സില്‍ ചെയ്ത സകല പാപങ്ങളും തീരുമെന്നാണ് വിശ്വാസം. എപ്രില്‍ 22ന് തുടങ്ങിയ കുംഭമേള മെയ് 21നാണ് അവസാനിക്കുക. ഉജ്ജെയ്‌നിയിലെ ഭക്തസംഗമത്തിലൂടെ ഒരു ചിത്ര യാത്ര...
ഫോട്ടോ കടപ്പാട്: റോയിട്ടേഴ്സ്
അസുരന്‍മാര്‍ക്കെതിരെ പോരാടാനുളള ശക്തി ആര്‍ജിക്കാനായി ദേവന്‍മാര്‍ സുദ്രത്തില്‍ നിന്ന് അമൃത് കടഞ്ഞെടുത്തപ്പോള്‍ അതില്‍ നിന്നും ഒരു തുളളി ഉജ്ജയനിയില്‍ പതിച്ചെന്നാണ് വിശ്വാസം.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഭക്തര്‍ ഇവിടെ ഒത്തുകൂടുകയും ഇവിടുത്തെ പുണ്യനദിയായ ക്ഷിപ്രയില്‍ പുണ്യസ്‌നാനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന കുംഭമേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍ പങ്കെടുക്കാറുണ്ട്.