മദനരേഖകളില്‍ ഒരു ദിനം

കൂടല്ലൂര്‍ മനസംസ്‌കൃത വ്യാകരണത്തില്‍ ആചാര്യന്മാരുടെ ആചാര്യനായ പതഞ്ജലി മഹര്‍ഷിയുടെ പ്രതിഷ്ഠയുള്ള നമ്പൂതിരി ഗൃഹം; സാഹിത്യത്തിലും കലയിലും ശാസ്ത്രങ്ങളിലും കേളികേട്ട ഗുരുകുലം.കേരളത്തിനകത്തും പുറത്തും കലയിലും സാഹിത്യത്തിലും ശാസ്ത്രങ്ങളിലും കുതുകികളായ പലരും ഈ ഗുരുകുലത്തിലെത്തി വിദ്യയഭ്യസിച്ചിട്ടുണ്ട്. വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ടായിരുന്നു. സംസ്‌കൃത സാഹിത്യത്തിലും വ്യാകരണത്തിലും ശാസ്ത്രവിഷയങ്ങളിലുമെല്ലാം ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ആ ലൈബ്രറി.

പ്രാചീന കേരളീയ നമ്പൂതിരി ഗൃഹങ്ങളുടെ പ്രൗഢമായ ഒരു ദൃഷ്ടാന്തമാണ് കൂടല്ലൂര്‍ മനയും പരിസരങ്ങളും.രേഖാചിത്രങ്ങളുടെ ലോകത്ത് പ്രശസ്തനാണ് മാതൃഭൂമിയിലെ ചീഫ് ആര്‍ട്ടിസ്റ്റ് മദനന്‍. മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ കവിത, കഥ, നോവല്‍, ലേഖനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇലസ്‌ട്രേഷന്‍ കൊണ്ട് അര്‍ഥവത്തായ ഒരു മാനം നല്‍കുന്നതോടൊപ്പം തന്നെ 'തല്‍സമയ രേഖാചിത്രലേഖനവും' അദ്ദേഹം തന്റെ ദൗത്യമായി സ്വീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള പല സ്ഥലങ്ങളും അദ്ദേഹം നേരില്‍ കണ്ട് തല്‍സമയം രേഖപ്പെടുത്തിയത് ഇന്ന് ചരിത്ര രേഖകളാണ്.

വരയുടെ രാജാവായ മദനന്‍ കൂടല്ലൂര്‍ മന രേഖപ്പെടുത്തുന്ന അവിസ്മരണീയ അവസരത്തില്‍ ഒപ്പം നിന്ന് എടുക്കാന്‍ സാധിച്ച ചില ഫോട്ടോകളാണ് ഇവ. ലളിതമായ വരകളിലൂടെ ഒരു ചിത്രം രൂപപ്പെട്ടുവരുന്നത് കാണുന്നതിലുള്ള ആനന്ദം പറഞ്ഞറിയിക്കാനാവില്ല. ചിത്രങ്ങള്‍: ശ്യാം കക്കാട്

 

 

m1.jpg
m2.jpg
m3.jpg
m4.jpg
m5.jpg
m6.jpg
m7.jpg
m8.jpg
m9.jpg
m10.jpg
m11.jpg
m12.jpg
m13.jpg
m14.jpg
m15.jpg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.