രാഷ്ട്രത്തിന്റെ പ്രതിരോധ സേനയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തുറ്റ സേവനത്തിന് ഇന്ന് 84 വര്‍ഷം. ത്വരിതഗതിയില്‍ സേനയുടെ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്. ഏറ്റവും ആധുനികമായ യുദ്ധതന്ത്രങ്ങളും പോര്‍വിമാനങ്ങളും സ്വന്തമാക്കി മുന്നേറുകയാണ് ഇന്ത്യന്‍ വ്യോമസേന. ബെംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന എയര്‍ക്രാഫ്റ്റ് ആന്റ് സിസ്റ്റം എസ്റ്റാബ്ലിഷ്‌മെന്റ് സേനയുടെ പ്രധാന കേന്ദ്രമാണ്. വ്യോമസേനയുടെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് എയര്‍ക്രാഫ്റ്റ് ആന്റ് സിസ്റ്റം എസ്റ്റാബ്ലിഷ്‌മെന്റ്.
വ്യോമസേനയിലെ അംഗങ്ങളെ കൂടാതെ നാവിക സേനയിലേയും കരസേനയിലേയും അംഗങ്ങള്‍ക്കും ഇവിടെ വ്യോമപരിശീലനം നല്‍കുന്നുണ്ട്.
വ്യോമസേനയിലെ അംഗങ്ങളെ കൂടാതെ നാവിക സേനയിലേയും കരസേനയിലേയും അംഗങ്ങള്‍ക്കും ഇവിടെ വ്യോമപരിശീലനം നല്‍കുന്നുണ്ട്.
എന്‍ജിനീയര്‍മാര്‍ക്കും പൈലറ്റുകള്‍ക്കും 46 ആഴ്ച നീണ്ടു നില്‍ക്കുന്ന തീവ്ര പരിശീലനം ഇവിടെ നല്‍കുന്നുണ്ട്.