രാജ്യം ചുട്ടുപൊള്ളുന്നു; മരണം 1100 കടന്നു
ഹൈദരാബാദ്: പൊള്ളുന്ന ചൂടില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 1100 കടന്നു. ആന്ധ്രയില്‍ മാത്രം 852 പേരാണ് ഇതുവരെ മരിച്ചത്. തെലങ്കാനയില്‍ മരണസംഖ്യ 269 ആയി. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ 20ലേറെ പേര്‍ മരിച്ചതായാണ് കണക്ക്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ മാത്രം 104 പേരാണ് മരിച്ചത്. തെലങ്കാനയില്‍ നാല്‍ഗൊണ്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 73 പേര്‍. പത്തുദിവസമായി തുടരുന്ന കൊടും ചൂടിന് ചിലയിടങ്ങളില്‍ നാളെയോടെ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ മഴക്കാലമാരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ആന്ധ്രപ്രദേശില്‍ കാറ്റിന്റെ ഗതി മാറുന്നതോടെ നാളെയോടെ ചൂട് കുറയുമെന്നാണ് കരുതുന്നത്. ഡല്‍ഹിയില്‍ ചൂട് 45 ഡിഗ്രിയായി തുടരുകയാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും 45 ഡിഗ്രിക്കടുത്താണ് താപനില. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
അസോയിറ്റഡ് പ്രസ് ഫോട്ടോസ്.
May 26, 2015, 03:30 AM
IST