രസഗുരു: ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍@100
നാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കഥകളിക്ക്. കലാചരിത്രത്തില്‍ നാല് ശതകം ഒരു വലിയ കാലയളവല്ല. എന്നാല്‍ ഒരു കലാരൂപത്തിന്റ ചരിത്രത്തിന്റ നാലിലൊന്നു വര്‍ഷങ്ങള്‍ തന്റെ ജന്മംകൊണ്ടും കര്‍മംകൊണ്ടും അടയാളപ്പെടുത്തിയ ഒരു കലാകാരന്‍ നമുക്കിടയില്‍ ജീവിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഗുരു ചേമഞ്ചേരി എന്നറിയപ്പെടുന്ന ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരാണത്. 1916 ജൂണ്‍ 26-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ചങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ചേലിയ എന്ന ഗ്രാമത്തില്‍ ജനിച്ച
ഗുരു ജൂണ്‍ 26-ന് 100 നൂറ് വയസിലേക്കെത്തിയിരിക്കുന്നു.
ഇന്നും കര്‍മനിരതനാണ് ഗുരു. മുപ്പതു വര്‍ഷം മുന്‍പ് താന്‍ സ്ഥാപിച്ച 'ചേലിയ കഥകളി വിദ്യാലയ'ത്തില്‍ ഒരു മാസക്കാലം നീണ്ടുനില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഒഴിവുകാല കഥകളി പഠനശിബിരത്തില്‍ മുഴുകിയിരിക്കയാണ് അദ്ദേഹം. കഴിഞ്ഞ പതിന്നാലുവര്‍ഷമായി ശിബിരം മുടങ്ങാറില്ല. വിദ്യാലയത്തില്‍ നടക്കുന്ന ദൈനംദിന നൃത്തപഠന ക്ലാസുകള്‍ക്ക് പുറമെയാണിത്. വിദേശികളായ വിദ്യാര്‍ഥികളടക്കം ഈ പഠനശിബിരത്തില്‍ പങ്കടുത്തിരുന്നു. ഇന്ന് ഇന്ത്യയില്‍ ജീവിചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റാണ് ഗുരു ചേമഞ്ചേരി എന്ന് കലാപണ്ഡിതര്‍ വിലയിരുത്തുന്നു.
ഒരു വാഹനാപകടത്തില്‍ തകര്‍ന്ന് തുന്നിക്കെട്ടിയ കൈപ്പത്തി, വീഴ്ചയില്‍ തകര്‍ന്ന കാലുകളെ നേരെ നിര്‍ത്തുന്നത് അകത്തുള്ള സ്റ്റീല്‍ റോഡുകളാണ്. ശാരീരികമായി പരിമിതികള്‍ നേരിടുമ്പോഴും കലയോടുള്ള അര്‍പ്പണവും ഉള്ളില്‍ നിലാവുപോലെ നിറയുന്ന സ്‌നേഹവുമാണ് ഈ കലാകാരനെ മുന്നോട്ടു നയിക്കുന്നത്.
കഥകളിയാശാന്‍ എന്നതിലുപരി നൃത്തകലാരംഗത്താണ് ആശാന്റെ സംഭാവനകളേറെയും. ഗുരു കരുണാകരമേനോനില്‍നിന്ന് കഥകളിയും കലാമണ്ഡലം മാധവന്‍ നായരില്‍നിന്ന് നൃത്തവും സ്വായത്തമാക്കിയ ഗുരുവിനെ ഭരതനാട്യത്തിന്റെ ചിലങ്കയണിയിച്ചത് ചെന്നൈയിലെ പ്രസിദ്ധ നര്‍ത്തകിയായിരുന്ന ബാലചന്ദ്ര സരസ്വതിയായിരുന്നു.
1940-കള്‍. ഭാരതം സ്വാതന്ത്ര്യത്തിന്റെ കാഹളം കേട്ടുണര്‍ന്ന ദശകം. ഗുരുവിന്റെ ജീവിതത്തിലെ നിര്‍ണായകമായ കാലമായിരുന്നു. ഗുരു കരുണാകരമേനോന്റ മരണശേഷം ഒരു ദശകമായി നിശ്വാസംപോലെ കൊണ്ടുനടന്ന കഥകളിയില്‍നിന്ന് ചുവടുമാറി നൃത്തരംഗത്തേക്ക് വരേണ്ടിവന്ന നാളുകള്‍. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളീയ സാമൂഹിക പശ്ചാത്തലത്തിലുള്ള മാറ്റങ്ങള്‍കൂടി ഇതിനു കാരണമായി. ജന്മിത്തം നല്കിയ പരിരക്ഷയില്‍ ചുവടുവെച്ച കഥകളി എന്ന കലാരൂപം ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടയും ജനകീയ പ്രസ്ഥാനങ്ങളുടയും ഉണര്‍വിനോടാപ്പം ജന്മിത്തത്തിന്റെ അടിത്തറയും ഇളകിത്തുടങ്ങിയ കാലം. ശിഥിലമായ തറവാട്ട് കോവിലകങ്ങളും കൊട്ടാരങ്ങളും കഥകളിയോഗങ്ങള അനാഥമാക്കി. കലാകാരന്മാരില്‍ ഇതുണ്ടാക്കിയത് തികഞ്ഞ അരക്ഷിതാവസ്ഥയായിരുന്നു. കഥകളികൊണ്ട് കലാകാരന് ജീവിതം മുന്നോട്ടു കൊണ്ടുപോവാനാവാത്ത അവസ്ഥ. കലാകാരന്മാര്‍ ഉപജീവനത്തിനായി പല രംഗങ്ങളിലേക്കും ചേക്കേറി.
ഗുരുവിന്റെ സമകാലികനും കോടോത്ത് കഥകളിയോഗത്തിന്റെ ആശാനുമായിരുന്ന ചന്തുപ്പണിക്കരാശാന്‍ ജീവിക്കാനായി ചായക്കട തുടങ്ങി. കടത്തനാട് കഥകളിയോഗത്തിലെയും പറശ്ശിനി കഥകളിയോഗത്തിലെയും ആശാനായിരുന്ന കൊച്ചുഗോവിന്ദനാശാനെപ്പോലുള്ള അനേകം കലാകാരന്മാര്‍ ആട്ടം വടിഞ്ഞു. ഈ കാലത്തായിരുന്നു ഗുരു ചേമഞ്ചേരി നൃത്തരംഗത്തേക്ക് തിരിയുന്നത്.
1942-ല്‍ കൗമുദി ടീച്ചറുടെ പ്രേരണയില്‍ കണ്ണൂരില്‍ ഭാരതീയ നൃത്തകലാലയം എന്നപേരില്‍ ഒരു നൃത്തവിദ്യാലയം ഗുരു ആരംഭിച്ചു. ഇതോടൊപ്പം തലശ്ശേരിയില്‍ ഭാരതീയ നാട്യകലാനിലയം എന്നപേരില്‍ മറ്റൊരു സ്‌കൂളും കോഴിക്കോട്ട് നൃത്ത സ്‌കൂളുകളും ആരംഭിച്ചു. കൂത്ത്, കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കല്‍ നൃത്തകലാപാരമ്പര്യവും തെയ്യം, തിറ, പൂരക്കളി,കോല്‍ക്കളി തുടങ്ങിയ ഫോക് നൃത്തപാരമ്പര്യവുമായിരുന്നു അന്ന് മലബാറിലുണ്ടായ നൃത്തസംസ്‌കാരം. ഈ നൃത്തകലാരൂപങ്ങളെ സമന്വയിപ്പിച് നൃത്തവും നൃത്തശില്പവും അവതരിപ്പിക്കുകയായിരുന്നു ഗുരു ആദ്യം ചെയ്തത്. സംഗീത-നൃത്ത നാടകങ്ങളിലൂട നൃത്തത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നതിലും ഭരതനാട്യം പോലുള്ള ക്ലാസിക്കല്‍ നൃത്തങ്ങളെ ഫോക് പാരമ്പര്യവുമായി സമന്വയിപ്പിച്ച് കേരളമാട്ടാകെ ഒരു ജനപ്രിയ നൃത്തസംസ്‌കാരം രൂപം നല്കുന്നതിലും ഗുരു ചേമഞ്ചേരിയുട പങ്ക് വലുതാണന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം നല്കിയ സംഭാവനകളും എടുത്തുപറയാവുന്നതാണ്. കഥകളിമുദ്രകളും മോഹിനിയാട്ടത്തിന്റെയും നാടോടിനൃത്തത്തിന്റെയും ചുവടുകളും കൂട്ടിയിണക്കുകയാണ് കേരളനടനത്തില്‍. മറ്റാരുതരത്തില്‍ പറഞ്ഞാല്‍ അഭിജാതമായ കഥകളിയെ കുറക്കൂടി ജനകീയമാക്കുന്നതായിരുന്നു കേരളനടനം. തിരു-കൊചി നാട്ടുരാജ്യങ്ങള്‍ കൂടിചേര്‍ന്ന് കേരളസംസ്ഥാനമെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി തയ്യാറാക്കിയ 'കേരളവിജയം' കേരളനടനം അതിന്റ സാമൂഹികപ്രാധാന്യമുള്ള ഉള്ളടക്കംകൊണ്ടുതന്നെ ശ്രദ്ധേയമാവുകയും കേരളമൊട്ടാകെ നിരവധി വേദികളില്‍ അരങ്ങേറുകയും ചെയ്തു. ആശാനോടൊപ്പം അന്നത്തെ പ്രസിദ്ധ കലാകാരന്മാരായ ഭവാനി ചെല്ലപ്പന്‍, ഗുരുഷാഡോ ഗോപിനാഥന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരും ഇതിലഭിനയിച്ചിരുന്നു.
സംഗീത-നൃത്ത നാടകമായിരുന്നു ഗുരുവിന്റെ മറ്റൊരു തട്ടകം. പുരാണകഥകളെ ഇതിവൃത്തമാക്കിയുള്ള നാടകങ്ങളായിരുന്നു അവ. രാമായണത്തില്‍നിന്നുള്ള കഥകളെടുത്ത്, പാദുക പട്ടാഭിഷേകം, പഞ്ചവടി, ശ്രീരാമ പട്ടാഭിഷേകം, ചൂഡാമണി, ലവകുശഎന്നിവയും അഷ്ടപദി, അയ്യപ്പചരിതം, മാര്‍ക്കണ്ഡേയം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും, ബൃഗണ്ഡു, പ്രഹ്ലാദചരിതം തുടങ്ങിയവയും ഇതില്‍പെടുന്നു. ഇന്ത്യ-ചൈനാ സംഘര്‍ഷത്തിന്റ പശ്ചാത്തലത്തിലുള്ള 'ചൈനാ വഞ്ചന' പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. 1952-ല്‍ തലശ്ശേരിയില നൃത്തസംഗീതനാടകം അവതരിപ്പിക്കാനായി ആരംഭിച്ചതായിരുന്നു ഭാരതീയ നൃത്ത-നാടക സംഘം. സംഘം അവതരിപ്പിച ആദ്യനാടകമായിരുന്നു സീതാസ്വയംവരം. കഥകളിയും ക്ലാസിക്കല്‍ നൃത്തവും ജനപ്രിയശൈലിയില്‍ ഉത്സവപ്പറമ്പിലെ ആള്‍ക്കൂട്ടങ്ങളിലേക്കത്തുകയായിരുന്നു. കേരളത്തിലൊട്ടാകെ ആയിരത്തിലേറെ സ്റ്റേജുകളിലാണ് ആശാന്‍ തന്റെ നൃത്തസംഗീത നാടകങ്ങള്‍ അവതരിപ്പിച്ചത്. അറുപതിലേറെ പേരടങ്ങുന്ന ഒരു വന്‍സംഘമായിരുന്നു ഈ നൃത്തനാടകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു ആയുഷ്‌കാലത്തെ കലാപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെയിടയില്‍ ജീവിക്കുന്ന കലാകാരനാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍. ഇന്നും കൈയ്യിലുള്ളതും നല്കാന്‍ സന്നദ്ധനായി ഗുരു നമുക്കിടയില്‍ ജീവിക്കുന്നു.
കലാപ്രവര്‍ത്തനത്തിലൂടെ നേടിയതല്ലാം കലയ്ക്കും സമൂഹത്തിനും തിരിച്ചുനല്കാനായി ഗുരു ചേലിയയില്‍ കഥകളിവിദ്യാലയം സ്ഥാപിചത് തന്റ കുടുംബസ്വത്തില്‍നിന്നു കിട്ടിയ സ്ഥലത്താണ്. എന്നാല്‍ ഈ വലിയ സ്ഥാപനത്തിന്റ ഉടമസ്ഥര്‍ ഒരു ജനകീയ കമ്മിറ്റിയാണ്. ഗുരു ജീവിചിരിക്കുമ്പോള്‍തന്നെ നാടിന് കമാറി. കണ്ണൂരിലും തലരേിയിലും പൂക്കാട്ടും നൃത്തത്തിനും സംഗീതത്തിനുമായി ആരംഭിച്ചസ്ഥാപനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. തിരികെ ഒന്നും ചോദിക്കാത നിഷ്‌കാമകര്‍മിയായി പ്രവര്‍ത്തിക്കുന്ന ഈ ഗുരുനാഥന തേടിയത്തിയത് കേരള സംഗീത നാടക അക്കാദമിയുടയും കേരള കലാമണ്ഡലത്തിന്റയും നാട്യപുരസ്‌കാരങ്ങള്‍ മാത്രം.ദേശീയതലത്തില്‍ കിട്ടിയത് കേന്ദ്ര സംഗീത നാടക അക്കാദമിയുട ടാഗോര്‍ പുരസ്‌കാരം. പത്മ പുരസ്‌കാരങ്ങള്‍ ഈ വലിയ കലാകാരന കാണാന്‍ ഇനിയും കൂട്ടാക്കിയിട്ടില്ല.
ഇത് ഒരു കലാകാരനോടുള്ള കേവല അവഗണന മാത്രമല്ല. നാടിനോടും അതിന്റെ സാംസ്‌കാരിക മഹിമകളോടുമുള്ള അവമതികൂടിയാണ്. ഗുരുവിന്റെ ജീവിതത്തിലെ ഏതാനും നിമിഷങ്ങളിലൂടെ ഒരു ചിത്രസഞ്ചാരം.....
June 24, 2015, 03:30 AM
IST
നാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കഥകളിക്ക്. കലാചരിത്രത്തില്‍ നാല് ശതകം ഒരു വലിയ കാലയളവല്ല. എന്നാല്‍ ഒരു കലാരൂപത്തിന്റെ ചരിത്രത്തിന്റെ നാലിലൊന്നു വര്‍ഷങ്ങള്‍ തന്റെ ജന്മംകൊണ്ടും കര്‍മംകൊണ്ടും അടയാളപ്പെടുത്തിയഒരു കലാകാരന്‍ നമുക്കിടയില്‍ ജീവിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഗുരു ചേമഞ്ചേരി എന്നറിയപ്പെടുന്ന ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരാണത്. 1916 ജൂണ്‍26ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ചേലിയ എന്ന ഗ്രാമത്തില്‍ ജനിച്ച ഗുരുവിന് ഈ ജൂണ്‍ 26ന് 100 വയസ്സ് പൂര്‍ത്തിയാകും
ഒരു ആയുഷ്‌കാലത്തെ കലാപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെയിടയില്‍ ജീവിക്കുന്ന കലാകാരനാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍. ഇന്നും കൈയിലുള്ളതെന്തുംനല്കാന്‍ സന്നദ്ധനായി ഗുരു നമുക്കിടയില്‍ ജീവിക്കുന്നു. കലാപ്രവര്‍ത്തനത്തിലൂടെനേടിയതെല്ലാം കലയ്ക്കും സമൂഹത്തിനും തിരിച്ചുനല്കാനായി ഗുരു ചേലിയയില്‍ കഥകളിവിദ്യാലയം സ്ഥാപിച്ചത് തന്റെ കുടുംബസ്വത്തില്‍നിന്ന് കിട്ടിയ സ്ഥലത്താണ്. എന്നാല്‍ ഈ വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ ഒരു ജനകീയ കമ്മിറ്റിയാണ്.ഗുരു ജീവിച്ചിരിക്കുമ്പോള്‍തന്നെ നാടിന് കൈമാറി. കണ്ണൂരിലും തലശ്ശേരിയിലും പൂക്കാട്ടും നൃത്തത്തിനും സംഗീതത്തിനുമായി ആരംഭിച്ച സ്ഥാപനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു.
പടിഞ്ഞാറ്റയില്‍ നിലവിളക്കിന്റെ അരണ്ട വെളിച്ചം. ഒറ്റ നീണ്ട വാഴയിലയില്‍ ഉറങ്ങിക്കിടക്കുകയാണ. അമ്മയെക്കുറിച്ച് മൂന്നുതികയാത്ത ഒരു കുഞ്ഞിന്റെ അവ്യക്തമായ ഓര്‍മയാണിത്. അമ്മ ഉറക്കമുണര്‍ന്നേയില്ല... അമ്മിഞ്ഞപ്പാലിന്റെ രുചിആവോളമറിയാതെ അവന്‍ വളര്‍ന്നു.
പക്ഷേ, അവന്റെ രസനകളില്‍ നാട് ഒരായിരം രുചികളുടെ മുലക്കണ്ണുകള്‍ ചുരന്നു.
ചേലിയ എന്ന ഗ്രാമം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ്. പടപ്പാട്ടുകളുടെയും പടവീരന്മാരുടെയും നാടായ പഴയ കടത്തനാടിന്റെ അടുത്തുള്ള കുറുമ്പ്രനാടിന്റെ ഭാഗം. കിണറ്റിന്‍കര പരദേവതാക്ഷേത്രത്തിലുറയുന്ന തിറയുടെ താളവും മണലില്‍ തൃക്കോവില്‍ക്ഷേത്രത്തിലെ പ്രഭാതശീവേലിയും അഷ്ടപദിയും ഉത്സവങ്ങളും അവന്റെയുള്ളില്‍ സംഗീതവും ചുവടുകളില്‍ നൃത്തവും നിറച്ചിരിക്കണം. കൊയ്ത്തുപാട്ടും കൊയെ്ത്താഴിഞ്ഞ വിശാലമായ പാടങ്ങളിലെ പൊറാട്ടുനാടകങ്ങളും വെള്ളരി നാടകങ്ങളും തിരണ്ടു കല്യാണങ്ങളും അവനെആവേശംകൊള്ളിച്ചു.ആ കുഞ്ഞ് കുഞ്ഞിരാമനായി വളര്‍ന്നു. എപ്പോഴോ അരങ്ങ് അവനെ ഉണര്‍ത്തി. കളിവിളക്ക് വഴികാട്ടി. നൃത്തവും സംഗീതവും പാഥേയമൊരുക്കി. ആയിരക്കണക്കിന്ശിഷ്യസമ്പത്തുള്ള ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരിലേക്ക് ഒരായുസ്സിന്റെസഞ്ചാരം...ഒരു ദേശത്തിന്റെ സംസ്‌കാരത്തിന്റെ വെളിച്ചം പരത്തി 98-ാം വയസ്സിലും ഗുരുയാത്ര തുടരുകയാണ്
ചേലിയ എന്ന ഗ്രാമം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ്. പടപ്പാട്ടുകളുടെയും പടവീരന്മാരുടെയും നാടായ പഴയ കടത്തനാടിന്റെ അടുത്തുള്ള കുറുമ്പ്രനാടിന്റെ ഭാഗം. കിണറ്റിന്‍കര പരദേവതാക്ഷേത്രത്തിലുറയുന്ന തിറയുടെ താളവും മണലില്‍ തൃക്കോവില്‍ക്ഷേത്രത്തിലെ പ്രഭാതശീവേലിയും അഷ്ടപദിയും ഉത്സവങ്ങളും അവന്റെയുള്ളില്‍ സംഗീതവും ചുവടുകളില്‍ നൃത്തവും നിറച്ചിരിക്കണം. കൊയ്ത്തുപാട്ടും കൊയെ്ത്താഴിഞ്ഞ വിശാലമായ പാടങ്ങളിലെ പൊറാട്ടുനാടകങ്ങളും വെള്ളരി നാടകങ്ങളും തിരണ്ടു കല്യാണങ്ങളും അവനെആവേശംകൊള്ളിച്ചു.ആ കുഞ്ഞ് കുഞ്ഞിരാമനായി വളര്‍ന്നു. എപ്പോഴോ അരങ്ങ് അവനെ ഉണര്‍ത്തി. കളിവിളക്ക് വഴികാട്ടി. നൃത്തവും സംഗീതവും പാഥേയമൊരുക്കി. ആയിരക്കണക്കിന്ശിഷ്യസമ്പത്തുള്ള ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരിലേക്ക് ഒരായുസ്സിന്റെസഞ്ചാരം...ഒരു ദേശത്തിന്റെ സംസ്‌കാരത്തിന്റെ വെളിച്ചം പരത്തി 98-ാം വയസ്സിലും ഗുരുയാത്ര തുടരുകയാണ്
1916 ജൂണ്‍ 26ന് മായന്‍കണ്ടി ചാത്തുക്കുട്ടി നായരുടെയും കിണറ്റിന്‍കര തറവാട്ടിലെ കുഞ്ഞക്കുട്ടിയയുടെയും മകനായി കുഞ്ഞിരാമന്‍ ജനിച്ചു.പഠനം നാലാംക്ലാസ് വരെ മാത്രം.നിര്‍ഭാഗ്യം ആ കുഞ്ഞിനെ വിടാതെ പിന്തുടര്‍ന്നു. പതിമൂന്നാം വയസ്സില്‍ അസുഖംവന്ന് അച്ഛന്‍ മരിച്ചു. അനാഥമായ ബാല്യംഇന്നും ഗുരു ചേമഞ്ചേരി ചേലിയയില്‍ തന്നെയുണ്ട്. ഏകമകന്‍ മുംബൈയിലാണ്. മക്കളും ചെറുമക്കളുമടങ്ങുന്ന വലിയ ഒരുകുടുംബത്തിന്റെ കാരണവര്‍.
ഒരു പൊതുപരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗുരുവിനോട് സ്നേഹം പങ്കിടുന്നപുതുമുറയിലെ ഒരു കുട്ടി.
ഒരു പൊതുപരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗുരുവിനോട് സ്നേഹം പങ്കിടുന്നപുതുമുറയിലെ ഒരു കുട്ടി.
പഠനത്തെക്കാള്‍ കലാ പ്രവര്‍ത്തനങ്ങളോടായിരുന്നു കുഞ്ഞിരാമന് താത്പര്യം.സ്‌കൂള്‍ വാര്‍ഷികത്തിന് കണ്ട സോളമന്റെ നീതി എന്ന നാടകം അവനെ വല്ലാതെ ആകര്‍ഷിച്ചു.യൗവനത്തില്‍ നാടകത്തില്‍നിന്ന് വഴിമാറി കുറേ വര്‍ഷങ്ങള്‍ കഥകളി പഠനത്തിലേക്ക് തിരിഞ്ഞുവെങ്കിലും പില്ക്കാലത്ത് കേരളമൊട്ടാകെ ചേമഞ്ചേരി അറിയപ്പെട്ടത് നൃത്തസംഗീത നാടകങ്ങളുടെ പേരില്‍ കൂടിയായിരുന്നു. 1950കള്‍ക്കു ശേഷം ആയിരക്കണക്കിന് നൃത്തസംഗീത നാടകങ്ങളാണ് കേരളമൊട്ടാകെഅദ്ദേഹം അവതരിപ്പിച്ചത്. നരസിംഹാവതാരം എന്ന നൃത്ത സംഗീതനാടകത്തില്‍നരസിംഹമായി ആശാന്‍.ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയുടെ റീകോപ്പിയാണ് ഈ ചിത്രം
കുഞ്ഞിരാമന് നായര്‍ക്ക് ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല കലാപ്രവര്‍ത്തനം. കല അദ്ദേഹത്തിന് ജീവിതമായിരുന്നു. പക്ഷേ, കൗമാരപ്രായത്തിലെ ഒരു ഒളിച്ചോട്ടമായിരുന്നു ആശാനെ കലാരംഗത്തേക്ക് എത്തിച്ചത് എന്നത് മറ്റൊരു കൗതുകം. വള്ളിത്തിരുമണം എന്ന ആദ്യനാടകത്തില്‍ നടനായി പരിശീലിക്കവേ രംഗപടവും പിന്നണിയും സജ്ജമാക്കുന്ന പാലക്കാട് സ്വദേശി ഗോവിന്ദമേനോനാണ് കളിവിളക്ക് ആദ്യമായി കുഞ്ഞിരാമന്റെ മനസ്സില്‍ കൊളുത്തിയത്. ഒപ്പം കഥകളി പഠിക്കാനുള്ള ക്ഷണവും. ചവിട്ടിയുഴിഞ്ഞ് എല്ല് നീരാക്കുന്ന കഥകളിപഠനത്തില്‍നിന്ന് കുഞ്ഞിരാമനെ അമ്മാവന്മാര്‍വിലക്കി. പിന്നീട് ഒരൊറ്റ ഉപായമേ ആശാന്റെ മുന്നില്‍ തെളിഞ്ഞുള്ളൂ. വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടുക. അങ്ങനെയാണ് അദ്ദേഹം കൊയിലാണ്ടിക്കടുത്ത മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തില്‍ എത്തുന്നത്.പ്രാര്‍ഥനാമുറിയില്‍ ഗുരുനാഥന്റെ ഛായാചിത്രത്തിനു മുന്നില്‍ ഗുരുചേമഞ്ചേരി
കലാപ്രവര്‍ത്തനത്തിലൂടെ നേടിയതെല്ലാം കഥകളിക്ക് തിരികെ നല്കാന്‍കൂടിയായിരുന്നു ചേലിയയില്‍ തറവാട്ടുവകയായി ലഭിച്ച സ്ഥലത്ത് ആശാന്‍കഥകളിവിദ്യാലയം ആരംഭിച്ചത്. മൂന്നു പതിറ്റാണ്ടു മുമ്പ്. കഥകളി, നൃത്തനൃത്യങ്ങള്‍ എന്നിവ സൗജന്യമായി പഠിപ്പിച്ചുകൊടുക്കുന്നതോടൊപ്പം കഴിഞ്ഞപതിമൂന്ന് വര്‍ഷമായി മുടങ്ങാതെ കഥകളിക്കായി ഒരു മാസം നീളുന്നഅവധിക്കാല പഠനശിബിരവുമുണ്ട്.
ശിബിരത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന ആശാന്
ശിബിരത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന ആശാന്
കഥകളിവേഷങ്ങളില്‍ നിരവധി വേഷങ്ങള്‍ അണിഞ്ഞാടിയെങ്കിലും ചേമഞ്ചേരി ശോഭിച്ചത് കൃഷ്ണവേഷത്തിലായിരുന്നു.അരങ്ങേറ്റത്തിനു ശേഷം നീണ്ട കളിയാത്രകള്‍ക്ക് തുടക്കംകുറിച്ചു. തറവാടുകളിലോ ക്ഷേത്രങ്ങളിലോ കോവിലുകളിലോ ആയിരുന്നു കളി നടന്നത്. ഒരു കഥകളിസംഘത്തില്‍ 3040 അംഗങ്ങളുണ്ടാകും. ഏഴുപെട്ടി, രണ്ടുകെട്ട് ഇവ തലയിലേറ്റിയാണ് യാത്ര. ചെണ്ട, മദ്ദളം,ഉടുത്തുകെട്ട്, രണ്ടാംകെട്ട്, ചുട്ടി, കോപ്പ് എന്നിവയാണ് പെട്ടിയിലുണ്ടാവുക. ഗുരുവിനോടൊപ്പമുള്ള ആശാന്റെ യാത്രകള്‍. നൂറിലേറെ വേദികള്‍. ഈ കളി യാത്രകള്‍ക്ക് വിരാമം വീണത് ഗുരു കരുണാകരമേനോന്റെ അകാലവിയോഗത്തെ തുടര്‍ന്നായിരുന്നു. ആശാന്റെ വിയോഗം ഗുരു ചേമഞ്ചേരിയെ തളര്‍ത്തി. ഏറെക്കാലം കളിയില്‍നിന്നൊഴിഞ്ഞു നിന്നെങ്കിലും കടത്തനാട് രാജാവിന്റെ ക്ഷണപ്രകാരം കളിയിലേയ്ക് തിരിച്ചു വന്നു.
ചമയമുറിയില്‍ ചേമഞ്ചേരി....
ചമയമുറിയില്‍ ചേമഞ്ചേരി....
1940കളില്‍ കടത്തനാട് രാജകുടുംബവുമായുള്ള ബന്ധമാണ് ചേമഞ്ചേരിയുടെ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ചത്. തന്റെ കലാജീവിതത്തില്‍ സ്വാധീനം ചെലുത്തിയത് സര്‍വോദയ പ്രവര്‍ത്തകയും രാമവര്‍മ തമ്പുരാന്റെ മകളുമായ കൗമുദി ടീച്ചറാണെന്ന് ആശാന്‍ ഓര്‍ക്കുന്നു. അന്ന് കണ്ണൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ടീച്ചറായിരുന്നു അവര്‍. ടീച്ചറുടെ നിര്‍ബന്ധപ്രകാരം സ്‌കൂളിനുവേണ്ടി ചിട്ടപ്പെടുത്തിയ നൃത്തരൂപമായിരുന്നു ചേമഞ്ചേരിയെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടത്. കൈകൊട്ടിക്കളിയോടൊപ്പം കഥകളിയിലെ സാരി, കുമ്മി, മുദ്രകള്‍ എന്നിവ ചേര്‍ത്ത് നിര്‍മിച്ച കൃഷ്ണലീലയായിരുന്നു അത്. തുടര്‍വര്‍ഷങ്ങളിലും നൃത്തമവതരിപ്പിക്കണമെങ്കില്‍ നൃത്തം പഠിക്കണം. അങ്ങനെയാണ് ഉദയശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ലോകംചുറ്റിവന്ന പ്രമുഖ നൃത്തപരിശീലകനായ കലാമണ്ഡലം മാധവന്‍ നായരില്‍നിന്ന് നൃത്തം പഠിക്കുന്നത്. രംഗപൂജ, ശിവതാണ്ഡവം, വേടനൃത്തം തുടങ്ങിയവയായിരുന്നു അന്ന് പഠിച്ചത്. തിരിച്ചെത്തി തുടര്‍വര്‍ഷങ്ങളില്‍ കൗമുദി ടീച്ചര്‍ക്കുവേണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലും മറ്റ്‌കോണ്‍വെന്‍റ് സ്‌കൂളുകളിലും നൃത്തം പഠിപ്പിക്കാനുള്ള അവസരം ലഭിച്ചു. കഥകളിയില്‍നിന്ന് അതുവരെ കിട്ടാത്ത, ഭേദപ്പെട്ട ഒരു വരുമാനവും കിട്ടിത്തുടങ്ങി. അങ്ങനെയാണ് 1942ല്‍ കണ്ണൂരില്‍ ഭാരതീയ നൃത്തകലാലയം എന്നപേരില്‍ ഒരു വിദ്യാലയം തുടക്കമിടുന്നത്.വലിയ നൃത്തപാരമ്പര്യമില്ലാത്ത ഉത്തരകേരളത്തില്‍ പുതിയ സംസ്‌കാരത്തിന്തുടക്കംകുറിക്കുകയായിരുന്നു ഗുരു. പിന്നീട് തലശ്ശേരി തിരുവങ്ങാട് ഭാരതീയ നാട്യകലാലയവും കോഴിക്കോട് നൃത്തക്ലാസുകളും നടത്തി.ഇക്കാലത്തുതന്നെയായിരുന്നു സര്‍ക്കസ്സിന്റെ ഈറ്റില്ലമായ തലശ്ശേരിയിലെ ഒരു സര്‍ക്കസ് ട്രൂപ്പിനോടൊപ്പം നൃത്തമവതരിപ്പിച്ച് ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ചത്
ഗുരു ഗോപിനാഥിനോടൊപ്പം കേരളനടനം എന്ന കലാരൂപത്തിന് കേരളത്തിലൊട്ടാകെ അംഗീകാരം നേടിക്കൊടുക്കാന്‍ ചേമഞ്ചേരി ചെയ്ത ശ്രമങ്ങള്‍ വലുതായിരുന്നു. കഥകളിമുദ്രകളും മോഹിനിയാട്ടത്തിന്റെ ചുവടുകളും സമന്വയിപ്പിച്ച് ഗുരുഗോപിനാഥ് ചിട്ടപ്പെടുത്തിയ ഈ കലാരൂപം ഇന്ന് സ്‌കൂള്‍ യുവജനോത്സവ വേദിയിലെ ഒരു പ്രധാന ഇനമാണ്.താന്‍ പഠിച്ച ക്ലാസിക്കല്‍ കലയായ കഥകളിയെയും ഭരതനാട്യത്തെയും നാടോടിനൃത്തരൂപങ്ങളും നാടകംപോലുള്ള കലാരൂപങ്ങളുമായി സമന്വയിപ്പിക്കാനും ജനകീയമാക്കാനും കഴിഞ്ഞു എന്നതും ഗുരു ചേമഞ്ചേരി നല്കിയ മഹത്തായ സംഭാവനയാണ്. മലബാറിലും പുറത്തും നൃത്തരംഗത്ത് തുടരുന്ന ഗുരുക്കന്മാരില്‍ ഏറെപ്പേരും ഗുരു ചേമഞ്ചേരിയുടെ ശിഷ്യരാണ്.
ഗുരു സ്ഥാപിച്ച പൂക്കാട് കലാകേന്ദ്രത്തില്‍ സ്‌കൂള്‍ കലോത്സവത്തിന് നൃത്തത്തിന് സമ്മാനംനേടിയ ഒരു വിദ്യാര്‍ഥിയെ സമ്മാനംനല്കി അനുഗ്രഹിക്കുകയാണ് ആശാന്‍ ചിത്രത്തില്‍
ഗുരു സ്ഥാപിച്ച പൂക്കാട് കലാകേന്ദ്രത്തില്‍ സ്‌കൂള്‍ കലോത്സവത്തിന് നൃത്തത്തിന് സമ്മാനംനേടിയ ഒരു വിദ്യാര്‍ഥിയെ സമ്മാനംനല്കി അനുഗ്രഹിക്കുകയാണ് ആശാന്‍ ചിത്രത്തില്‍
32-ാം വയസ്സിലായിരുന്നു ആശാന്‍ വിവാഹിതനായത്. തലശ്ശേരി പുന്നോല്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന ജാനകിയായിരുന്നു വധു. ആശാന്‍ സര്‍ക്കസ്സുമായി ഊരുചുറ്റുന്ന കാലം. രണ്ടുമക്കള്‍. ഹേമലതയും പവിത്രനും. ഭാര്യ പാലാട് മൂന്നു മാസത്തെ പരിശീലനത്തിനു പോയ കാലം. മകള്‍ ഹേമലതയ്ക്ക് കലശലായ രോഗം പിടിപെട്ടു. പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചു. അമ്മയെ വിവരമറിയിക്കും മുന്‍പ് മകള്‍ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു. മാനസികമായി തകര്‍ന്ന ഭാര്യ അധികകാലം ജീവിച്ചില്ല. കൈക്കുഞ്ഞായ പവിത്രനെ ആശാനെയേല്‌പിച്ച് അവര്‍ എന്നെന്നേക്കുമായി യാത്രയായി. വിധിയുടെ തനിയാവര്‍ത്തനം... ജാനകിയുടെ മരണശേഷം വീണ്ടുമൊരു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും ആശാന്‍ അതിന് ചെവികൊടുത്തില്ല. പതിനായിരത്തിയെട്ട് ഭാര്യമാരുള്ള കൃഷ്ണന്റെ വേഷം ആയിരത്തിലേറെ വേദിയിലാടിയ കലാകാരന്‍ വിഭാര്യനാണെന്ന് ആരറിയുന്നു. അവന്റെ വേദനകളും... ജീവിതപ്രയാണത്തില്‍ പല നഷ്ടങ്ങളും ഉണ്ടായേക്കാം.അവയോര്‍ത്ത് ദുഃഖിച്ചാല്‍ ആ നഷ്ടത്തിനു പിന്നാലെ താമസിയാതെ നാമും നശിക്കും. ഒരു കലാകാരന്‍ വളരെയധികം വേദനിക്കുന്ന വേളയിലും പകര്‍ന്നാട്ടത്തിലൂടെ കഥാപാത്രത്തിന്റെ ജീവിതത്തിലും ജീവിക്കാം. കല ആശാന് വേദനയ്ക്കുള്ള മരുന്നുകൂടിയായി മാറി. മകന്‍ പവിത്രന്‍ ഭാര്യാസഹോദരിയുടെ മക്കളോടൊപ്പം ആശാന്റെ ശ്രദ്ധയില്‍ വളര്‍ന്നു.ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ആശാന്‍ ആദ്യം ചെയ്യുന്ന ഒരു കാര്യമുണ്ട്. പിതൃക്കള്‍ക്കായി ഭക്ഷണത്തിന്റെ ഉരുള നീക്കിവെക്കല്‍. നമ്മെ നാമാക്കിയവരെ എങ്ങനെ മറക്കും? കൂട്ടത്തിലെ ഒരു ഉരുളയുടെ അവകാശി വീട്ടില്‍ വളര്‍ത്തുന്ന പശുവാണ്. അത് അവള്‍ക്കുള്ളതാണ്.ആശാനെ അറിയുന്നവര്‍ക്ക് പറയാനുള്ളതും മറ്റൊന്നല്ല. മഹാനുഭാവനായ ഒരു മനുഷ്യന്റെ സ്‌നേഹത്തെക്കുറിച്ചാണത്. വലിയ കലാകാരന്‍ എന്നതിനേക്കാള്‍ മഹാനായ ഒരു മനുഷ്യന്‍കൂടിയാണ് ചേമഞ്ചേരി. സ്‌നേഹമെന്നാല്‍ പ്രപഞ്ചത്തിലെ സകലചരാചരങ്ങളിലുമുള്ള സത്ത ഒന്നാണ് എന്ന് അനുഭവിപ്പിക്കുന്ന വികാരമാണ് ആശാന്. അവിടെ മനുഷ്യനും മൃഗവും പുഴുവും പുല്ലും ഒന്നാകുന്നു.
പലതവണയുണ്ടായ വീഴ്ചകളും അപകടങ്ങളും ആശാന്റെ ശരീരത്തിലേല്പിച്ച ആഘാതങ്ങള്‍ വലുതായിരുന്നു. കൊയിലാണ്ടിയില്‍വെച്ചുണ്ടായ ബസ്സപകടത്തില്‍ വലത്തെ കൈപ്പത്തി തകര്‍ന്നു. മുദ്രകള്‍ വിരിയേണ്ട കൈവിരലുകളിലൊന്ന് മുറിച്ചുമാറ്റേണ്ട അവസ്ഥ. ഡോക്ടര്‍മാരുടെ സൂക്ഷ്മശ്രദ്ധകൊണ്ട് വിരല്‍ തുന്നിച്ചേര്‍ത്തു. പക്ഷേ, ആ വീഴ്ച ആശാന് ജീവിതത്തിലെ മറ്റൊരു നേട്ടമായി. ആശുപത്രിയില്‍ പരിചരിച്ച ഡോക്ടര്‍മാരില്‍ ചലച്ചിത്രനടനും നര്‍ത്തകനുമായ വിനീതിന്റെ അമ്മ ഡോ. ശാന്തകുമാരിയും ഉണ്ടായിരുന്നു. ഇവരുമായുള്ള സൗഹൃദം വിനീതിനെ ആശാന്റെ ശിഷ്യനാക്കി. വിനീതിനെ മോഹിനിയാട്ടം പഠിപ്പിക്കാനായി കലാമണ്ഡലം സരസ്വതിയുടെ അടുത്തേക്ക് പറഞ്ഞയച്ചത് ഗുരുവിന്റെ ഉപദേശപ്രകാരമായിരുന്നു. ടീച്ചറുമായുള്ള ഈ ബന്ധമാണ് വിനീതിനെ സിനിമയിലെത്തിച്ചത്. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ നഖക്ഷതങ്ങളിലൂടെ വിനീത് ഒരു താരമായി വളര്‍ന്നു. വെള്ളിത്തിരയിലും ശോഭിക്കുന്ന തന്റെ ശിഷ്യന്റെ ഉയര്‍ച്ചയില്‍ ദൂരെനിന്ന് ഗുരു അഭിമാനിക്കുന്നു.
ആയിരക്കണക്കിന് ശിഷ്യരുള്ള ഒരു മഹാഗുരുവാണ് ചേമഞ്ചേരി ആശാന്.
ആയിരക്കണക്കിന് ശിഷ്യരുള്ള ഒരു മഹാഗുരുവാണ് ചേമഞ്ചേരി ആശാന്.
രണ്ടുതവണയായി വീണു തകര്‍ന്നതിനെ തുടര്‍ന്ന് കാല്‍മുട്ടുകള്‍ ഉറപ്പിച്ചിരിക്കുന്നത് സ്റ്റീല്‍ കമ്പികളിലാണ്. നടക്കുമ്പോള്‍ വേദനയുണ്ടെങ്കിലും കാല്‍മുട്ടുകളില്‍ ബാന്‍ഡേജ് ഇട്ട് വടിയുടെ സഹായത്തില്‍ ആശാന്‍ എവിടെയും ഓടിയെത്തുന്നു.
കൃഷ്ണവേഷമാടാന്‍ ചിലങ്കയണിയുന്ന ആശാനാണ് ചിത്രത്തില്‍.
കൃഷ്ണവേഷമാടാന്‍ ചിലങ്കയണിയുന്ന ആശാനാണ് ചിത്രത്തില്‍.
ജാതി-മതരാഷ്ട്രീയമില്ലാതെ ക്ഷണിക്കപ്പെടുന്ന ഏതു ചടങ്ങിലും പങ്കെടുക്കാറുണ്ടെങ്കിലും ആശാന് വ്യക്തമായ രാഷ്ട്രീയബോധമുണ്ട്. ദേശീയപ്രസ്ഥാനത്തിലൂടെ വന്നതാണതിന്റെ വഴികള്‍. ഒരു കലാകാരനെ സമൂഹം അംഗീകരിക്കുന്നത് അയാള്‍ അവതരിപ്പിക്കുന്ന കലാരൂപത്തെ സമൂഹം വിലയിരുത്തുമ്പോഴുംസ്വീകരിക്കുമ്പോഴുമാണ്. അങ്ങനെ അംഗീകരിക്കപ്പെടുന്ന കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്താണ്.
ഈ ലാളിത്യത്തിന് നാട്യം ലേശമില്ല. ജീവിതത്തിലുടനീളമുള്ള ഒരു ഗാന്ധിയന്‍ ലാളിത്യത്തിന്റെയും നിഷ്‌കപടതയുടെയും സുഗന്ധം.ഒരു കൊച്ചു കുഞ്ഞിന്റെ മുന്നില്‍പോലും തലകുനിക്കുന്നതാണ് ആശാന്റെ വിനയം.
ചേലിയ കഥകളി വിദ്യാലയത്തിനു മുന്നിലെ പഠനക്ലാസിനു പുറത്ത് നില്ക്കുന്ന കുഞ്ഞിനെ അകത്തേക്കു ക്ഷണിക്കുന്ന ആശാന്.
ചേലിയ കഥകളി വിദ്യാലയത്തിനു മുന്നിലെ പഠനക്ലാസിനു പുറത്ത് നില്ക്കുന്ന കുഞ്ഞിനെ അകത്തേക്കു ക്ഷണിക്കുന്ന ആശാന്.
സര്‍ഗപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കലാകാരന് ലഹരിയുടെ കൂട്ട് അവന്റെ ചിന്തയെയും ശരീരത്തെയും നശിപ്പിക്കുമെന്നാണ് ആശാന്റെ മതം. വ്യക്തിപരമായി ജീവിതത്തില്‍ തകര്‍ന്നുപോകുമെന്നു തോന്നിയ ഏറെ ഘട്ടങ്ങളില്‍ മദ്യവും മയക്കുമരുന്നുംപോലുള്ള ലഹരിയെ അദ്ദേഹം ഒരു തീണ്ടാപ്പാടകലെനിര്‍ത്തി. ഊണിലും ഉറക്കത്തിലും കലാപ്രവര്‍ത്തനം ലഹരിയാക്കിയവന് മറ്റെന്തു ലഹരി? കലാകാരന്മാര്‍ അടിപ്പെടേണ്ട ലഹരിക്ക് ആശാന്‍ മാതൃകയാകുന്നത് ഇങ്ങനെ....നൂറിലും ഒരു ലഹരിയായി കൊണ്ടുനടക്കുന്നത് ഈ വേഷപ്പകര്‍ച്ച മാത്രം.
കഥകളി അരങ്ങുകളില്‍ കുചേലനായും ദുര്യോധനനായും കീചകനായുംനിരവധി വേഷങ്ങളണിഞ്ഞ് ആടിയിട്ടുണ്ടെങ്കിലും ഗുരു ചേമഞ്ചേരിയുടെകൃഷ്ണവേഷമാണ് ആശാനും പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടം
ഗുരു കരുണാകരമേനോനായിരുന്നു ആശാന് ഈ വേഷം നിര്‍ദേശിച്ചത്. അദ്ദേഹത്തോടൊപ്പം കുചേലനായി നൂറുകണക്കിന് വേദികളില്‍ കുചേലവൃത്തം ആട്ടക്കഥയാടിയത് ആശാനെ കറയറ്റ കൃഷ്ണവേഷക്കാരനാക്കിമാറ്റി.2013 മാര്‍ച്ച ് 6 ന് തന്‍െ്‌റ ഇഷ്ട വേഷമണിയുന്ന ആശാന്‍.
ഫോട്ടോ: മധുരാജ്.
ഫോട്ടോ: മധുരാജ്.
ഒരു കഥകളി വേഷക്കാരന്‍ രൂപപ്പെടുന്നത് മണിക്കൂറുകള്‍ നീണ്ട വേഷപ്പകര്‍ച്ചയിലൂടെയാണ്. ശരീരമൊട്ടാകെ 64 കെട്ടുകളും തലഭാഗത്ത് കിരീടം ഉറപ്പിക്കാനായി രണ്ടു കുത്തുകളുമാണ് ഉണ്ടാവുക. 64 കെട്ടും രണ്ടു കുത്തും എന്നാണ് ഇതിനു പറയുക. കിരീടത്തിനുംആടയാഭരണങ്ങള്‍ക്കുമായി 30 കിലോവരെ ഭാരം വരും. 97 പിന്നിട്ട, രണ്ടു സ്റ്റീല്‍റോഡിന്റെ സഹായത്താലുള്ളകാലില്‍ നില്ക്കുന്ന, ഗുരുവിന് ഈ ഭാരമൊന്നും കളിയാടുന്നതിന് വിലങ്ങാവുന്നില്ല.
ഫോട്ടോ: മധുരാജ്.
ഫോട്ടോ: മധുരാജ്.
ഒരു കഥകളി വേഷക്കാരന്‍ രൂപപ്പെടുന്നത് മണിക്കൂറുകള്‍ നീണ്ട വേഷപ്പകര്‍ച്ചയിലൂടെയാണ്. ശരീരമൊട്ടാകെ 64 കെട്ടുകളും തലഭാഗത്ത് കിരീടം ഉറപ്പിക്കാനായി രണ്ടു കുത്തുകളുമാണ് ഉണ്ടാവുക. 64 കെട്ടും രണ്ടു കുത്തും എന്നാണ് ഇതിനു പറയുക. കിരീടത്തിനുംആടയാഭരണങ്ങള്‍ക്കുമായി 30 കിലോവരെ ഭാരം വരും. 97 പിന്നിട്ട, രണ്ടു സ്റ്റീല്‍റോഡിന്റെ സഹായത്താലുള്ളകാലില്‍ നില്ക്കുന്ന, ഗുരുവിന് ഈ ഭാരമൊന്നും കളിയാടുന്നതിന് വിലങ്ങാവുന്നില്ല.
ഫോട്ടോ: മധുരാജ്.
ഫോട്ടോ: മധുരാജ്.
കഥകളിയില്‍പല തരത്തിലുള്ള സമ്പ്രദായങ്ങളുണ്ട്. അതില്‍ കല്ലടിക്കോടന്‍സമ്പ്രദായത്തിലെ അവസാന കണ്ണികളിലൊന്നായിട്ടാണ് ആശാനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കലാമണ്ഡലം പിന്തുടരുന്ന കല്ലുവഴി ശൈലി പിന്തുടരുന്നവരാണ് ഇന്നത്തെ കലാകാരന്മാര്‍ ഏറെയും.എന്നാല്‍ ഈ സമ്പ്രദായങ്ങളെക്കുറിച്ച്‌ചോദിച്ചാല്‍ ആശാന് ഒന്നേ പറയാനുള്ളൂ. തന്റെ ഗുരു കരുണാകര മേനോന്‍പഠിപ്പിച്ചിരുന്ന ഒറ്റ സമ്പ്രദായത്തെക്കുറിച്ച്. തെക്കും വടക്കും സമ്മിശ്രമായതാണ്ആ ശൈലി. തന്റെ ശൈലിയെക്കുറിച്ച് ആശാന് പറയാനുള്ളത് ഇത്രമാത്രം.
ഫോട്ടോ: മധുരാജ്.
ഫോട്ടോ: മധുരാജ്.
തിമിരത്തിനുള്ള ശസ്ത്രക്രിയ ചെയ്തതാണ് രണ്ടു കണ്ണുകളും. എങ്കിലുംകണ്ണട വേണം കാണാന്‍. കളിക്കുമ്പോള്‍ കണ്ണട ധരിക്കാന്‍ പറ്റില്ല.
എങ്കിലുംകഥാപാത്രമാകുമ്പോള്‍ ആശാന് വെളിച്ചം അകകണ്ണിന്‍െ്‌റകാഴ്ച.
ഫോട്ടോ: മധുരാജ്.
എങ്കിലുംകഥാപാത്രമാകുമ്പോള്‍ ആശാന് വെളിച്ചം അകകണ്ണിന്‍െ്‌റകാഴ്ച.
ഫോട്ടോ: മധുരാജ്.
സന്താനഗോപാലം കഥകളിയില്‍ കൃഷ്ണവേഷമണിഞ്ഞ ആശാന്‍ കഥകളി കഴിഞ്ഞ് അണിയറയില്‍ വേഷമഴിക്കുന്നു
ഫോട്ടോ: മധുരാജ്.
ഫോട്ടോ: മധുരാജ്.
സന്താനഗോപാലം കഥകളിയില്‍ കൃഷ്ണവേഷമണിഞ്ഞ ആശാന്‍ കഥകളി കഴിഞ്ഞ് അണിയറയില്‍ വേഷമഴിക്കുന്നു
ഫോട്ടോ: മധുരാജ്.
ഫോട്ടോ: മധുരാജ്.