ആയിരക്കണക്കിനാളുകള്‍ തിങ്ങി നിറഞ്ഞ് വെടിക്കെട്ട് ആസ്വദിക്കുമ്പോള്‍ ഒരു മഹാദുരന്തം! അതും വെടിക്കെട്ട് അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്.
വെടിക്കെട്ടിനിടയില്‍ മുകളിലേക്കുയര്‍ന്ന അമിട്ട് കമ്പപ്പുരയില്‍ പതിച്ച് പൊട്ടിയാണ് ദുരന്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 105 പേരുടെ ജീവന്‍ കവര്‍ന്ന മഹാദുരന്തഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങളിലേക്ക്....
പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ 105 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടം സംഭവിച്ച സ്ഥലത്തു നിന്നുള്ള ദൃശ്യം. രണ്ട് പ്രാദേശിക സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് ഇങ്ങനെയൊരു ദുരന്തത്തിലേക്ക് നയിച്ചത്. അനുമതിയില്ലാതെയായിരുന്നു വെടിക്കെട്ട് നടത്തിയത്. ഫോട്ടോ: പ്രകാശ് പനച്ചയില്‍
.കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്കു തീ പിടിച്ച് അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍. ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പ്രകമ്പനമുണ്ടാക്കിയ സ്‌ഫോടനമായിരുന്നു പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്നത്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍
കൊല്ലത്ത് പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം ലോകമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെടിക്കെട്ടപകടമാണ് പരവൂരില്‍ നടന്നത്. കൊല്ലത്ത് ഇത് രണ്ടാം തവണയാണ് വെടിക്കെട്ടപകടമുണ്ടാകുന്നത്. കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം സംഭവിച്ച സ്ഥലത്തു നിന്നുള്ള ദൃശ്യം. ഫോട്ടോ: പ്രകാശ് പനച്ചയില്‍
വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെ ചികിത്സിക്കാനായി വിദഗ്ദ കേന്ദ്ര സംഘം പ്രധാനമന്ത്രിയോടൊപ്പം കൊല്ലത്ത് എത്തിയിട്ടുണ്ട്. സഹായത്തിനായി വ്യോമസേനയും നാവിക സേനയും രംഗത്തുണ്ട. പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിന് സാക്ഷ്യം വഹിച്ച കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യം. രണ്ട് പ്രാദേശിക സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തെ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത്. അപകടത്തില്‍ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍
കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം സംഭവിച്ച സ്ഥലത്തു നിന്നുള്ള ദൃശ്യം. പരവൂരില്‍ നടന്ന വെടിക്കെട്ട് അപകടം അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്രസംഘം തിങ്കളാഴ്ച്ചയോടെ സ്ഥലം സന്ദര്‍ശിക്കും. വലിയ അപകടമായതിനാല്‍ ആണ് കേന്ദ്രസംഘം അന്വേഷണത്തിന് എത്തുന്നത്. ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍
കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം. ഇതുവരെ 52 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരവൂരില്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ മരിച്ച പലരുടെയും ശരീരം തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡി.എന്‍.എ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. ഫോട്ടോ: അജിത് പനച്ചിക്കല്‍