ഫോട്ടോകളിലെ നമ്പൂതിരി
ആരാധകരുടെയും ആസ്വാദകരുടെയും നിരുപാധികസ്‌നേഹത്തിന്റെ മധുരത്തില്‍ കേരളത്തിന്റെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് നവതി. മഹാകവി അക്കിത്തവും എം.ടി. വാസുദേവന്‍നായരും യു.എ. ഖാദറും ചലച്ചിത്രസംവിധായകന്‍ ലാല്‍ജോസുമടക്കം പ്രതിഭകള്‍ തിങ്ങിയ പിറന്നാള്‍ ആഘോഷം സാംസ്‌കാരികസദ്യയായി. വരയുടെ വാസുദേവനെന്ന് വി.കെ.എന്‍. വിശേഷിപ്പിച്ച വാസുദേവന്‍ നമ്പൂതിരി എന്ന നമ്പൂതിരിയുടെ 90-ാം പിറന്നാളാഘോഷം രാവിലെ ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതക്കച്ചേരിയോടെ തുടങ്ങി. നടുവട്ടം കരുവാട്ടില്ലത്തുപറമ്പില്‍ സജ്ജമാക്കിയ പന്തലില്‍ മുന്നിലെ വരിയില്‍ത്തന്നെ കച്ചേരി കേള്‍ക്കാനിരുന്ന നമ്പൂതിരിക്ക് ആശംസകളര്‍പ്പിക്കാനും അനുഗ്രഹങ്ങള്‍ വാങ്ങാനും നല്ല തിരക്കായിരുന്നു.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പലപ്പോഴായി പകര്‍ത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ചുവടെ.
September 10, 2015, 03:30 AM
IST