പ്രണയവിവശനായ 'നാഗം'
'നാഗം' മനുഷ്യരൂപം പ്രാപിച്ച കാമുകന്റെ പ്രണയാര്‍ദ്രഭാവമാണ് ഗിരീഷ് കര്‍ണാടിന്റെ 'നാഗമണ്ഡല' എന്ന കൃതിയുടെ ദൃശ്യാവിഷ്‌കാരം. ദാമ്പത്യത്തിന്റെ സുഖസന്തോഷങ്ങള്‍ നഷ്ടപ്പെട്ട നായികയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നാഗത്തിന്റെ പ്രേമമാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നായകനായി മുകേഷും നായികയായി മേതില്‍ ദേവികയും വേഷമിട്ടു. കാളിദാസ കലാകേന്ദ്രം നിര്‍മിച്ച് സുവീരന്‍ സംവിധാനം ചെയ്ത നാടകത്തിന്റെ ശബ്ദവിവരണം നടന്‍ മോഹന്‍ലാലാണ് നിര്‍വഹിച്ചത്. കാലടിയില്‍ ആദ്യമായി അവതരിപ്പിച്ച നാടകത്തിന്റെ ദൃശ്യങ്ങളിലൂടെ. ഫോട്ടോ: വി.കെ അജി
August 12, 2015, 03:30 AM
IST