ആനയിറങ്ങുന്ന വഴികളിലൂടെ സ്‌കൂളിലേക്ക്...
വയനാട്ടിലെ കാട്ടിക്കുളം ഡോ .അംബേദ്കര്‍ കോളനിയിലെ 21 ഓളം കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ മൂന്ന് കിലോമീറ്ററോളം കാടും മേടും താണ്ടി വേണം കുറുക്കന്‍മൂല ഗവ.എല്‍.പി സ്‌കൂളില്‍ എത്താന്‍. പേടി കാരണം പലരും സ്‌കൂളില്‍ പോകുന്നില്ല. ആദിവാസി കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ ആരംഭിച്ച ഗോത്രസാരഥി പദ്ധതി പ്രകാരമുള്ള വണ്ടി പോലും ഇവര്‍ക്ക് ലഭ്യമല്ല. ആനയിറങ്ങുന്ന വഴികളിലൂടെ കളിച്ചും ചിരിച്ചും മഴയും വെയിലും നോക്കാതെ സ്‌കൂളില്‍ പോകുന്ന സുരക്ഷിതമല്ലാത്ത യാത്രയുടെ ദൃശ്യങ്ങള്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി .ജയേഷ് പകര്‍ത്തിയത്.
August 1, 2015, 03:30 AM
IST