സര്‍പ്പലോകം
കൗതുകവും ഭീതിയും നിറഞ്ഞ ലോകമാണ് പാമ്പുകളുടേത്. അതുകൊണ്ടു തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഈ ലോകത്തെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനിന്നു പോരുന്നു. ലോകവ്യാപകമായി പാമ്പുകള്‍ക്കുവേണ്ടി ഒരു ദിനം നീക്കിവെച്ചാണ് പുതിയ തലമുറയിലെ സര്‍പ്പ സ്‌നേഹികള്‍ അവയോടുള്ള പ്രതിബന്ധത പ്രകടിപ്പിക്കുന്നത്. ജൂലൈ 16നാണ് ലോക സര്‍പ്പദിനം. സര്‍പ്പങ്ങളെ പരിചയപ്പെടുത്താനും അവയേക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ അകറ്റാനും പാമ്പുകടിയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളകറ്റി ബോധവല്‍ക്കരണത്തിനും ഈ ദിനാചരണം ഉപയോഗിച്ചുവരുന്നു. സോഷ്യല്‍മീഡിയയിലും സര്‍പ്പദിനം ഒരു ആഘോഷമാണ്. ചിത്രങ്ങള്‍ക്ക് കടപ്പാട്: www.indiansnakes.org
July 16, 2015, 03:30 AM
IST