മരുഭൂമിയിലെ സംഗീതം
വീശിയടിക്കുന്ന മണല്‍ക്കറ്റിനും മീതെ മറിയുന്ന നൃത്തച്ചുവടുകള്‍ കൊച്ചിക്ക് ഹരമായി. ഇളം തലമുറ ആവേശത്തോടെ അത് ഏറ്റുവാങ്ങിയപ്പോള്‍ മഴ മാറിനിന്ന നഗരച്ചൂടിന് കുളിര്‍മഴയായ് ഈ സംഗീത നൃത്തസദ്യ. രാജസ്ഥാനിലെ ലംഗമാനിയ വിഭാഗത്തില്‍പ്പെട്ട എട്ടോളം കലാകാരന്മാരാണ് അവരുടെ തനതു കലാരൂപങ്ങള്‍ ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ അവതരിപ്പിച്ചത്. തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഉടലെടുത്ത ഈ കല ഇന്ത്യയില്‍ ആകമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നു ടീം അംഗമായ മുഹമ്മദ് മാഗനിയര്‍ പറഞ്ഞു, സപിക്മാകെ ആയിരുന്നു ഈ പരിപാടിയുടെ സംഘാടകര്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പ്രദീപ് കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍.
July 13, 2015, 03:30 AM
IST