തൃശ്ശൂരില്‍ പുലിയിറങ്ങി
മെയ്യെഴുതി, പുലിമുഖം അണിഞ്ഞ്, അരമണി കെട്ടി, കുടവയറു കുലുക്കി നഗരത്തെ കീഴടക്കാന്‍ തൃശ്ശൂരില്‍ പുലിയിറങ്ങി. അതോടെ ഓണാഘോഷത്തിന്റെ ആവേശം പാരമ്യത്തിലെത്തി. തൃശ്ശൂര്‍ നഗരപരിസരങ്ങളിലെ പുലിമടകളില്‍ രാവിലെ ഒരുക്കങ്ങള്‍ നടന്നു. പുലിവേഷം കെട്ടുന്നവരുടെ മെയ്യെഴുത്തായിരുന്നു പ്രധാനം. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും പുരാണദൃശ്യങ്ങളും ഉള്‍പ്പെടുത്തിയ നിശ്ചല ദൃശ്യങ്ങളും പുലിവണ്ടികളും തയ്യാറാക്കി. പുലിക്കളി കാണാന്‍ എത്തുന്ന വിശിഷ്ട വ്യക്തികള്‍ക്കും വിദേശസഞ്ചാരികള്‍ക്കും കോര്‍പ്പറേഷന്‍ പ്രത്യേകം സൗകര്യം ഒരുക്കി. നടുവിലാലില്‍ നൂറുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സംവിധാനമുണ്ട്. നഗരത്തില്‍ ദീപാലങ്കാരങ്ങളുമുണ്ട്. പത്ത് വര്‍ഷം തുടര്‍ച്ചയായി പുലിക്കളി വേഷം ഇട്ടവരെയും മികച്ച മെയ്യെഴുത്ത് കലാകാരന്മാരെയും മേളപ്രമാണിയെയും ആദരിച്ചു. പുലിക്കളിയെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംഘങ്ങളുടെ നേതൃത്വത്തില്‍ പുലിവാല്‍ എഴുന്നള്ളിപ്പ് നടത്തി. ഓരോ സംഘത്തിന്റെയും പുലിമടകള്‍ക്ക് സമീപത്ത് പുലിമുഖങ്ങളുടെയും വേഷങ്ങളുടെയും പ്രദര്‍ശനവും ഉണ്ടായിരുന്നു.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സിനോജ് വിശ്വനാഥ്, ഫിലിപ് ജേക്കബ് എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ചുവടെ.
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
ഫിലിപ് ജേക്കബ് |
സിനോജ് വിശ്വനാഥ് |
സിനോജ് വിശ്വനാഥ് |
സിനോജ് വിശ്വനാഥ് |
സിനോജ് വിശ്വനാഥ് |
സിനോജ് വിശ്വനാഥ് |
സിനോജ് വിശ്വനാഥ് |
August 31, 2015, 03:30 AM
IST