ഗജവിസ്മയം
തൃശ്ശൂര്‍ക്കാരുടെ ആനക്കമ്പം കണ്ടാല്‍ ആരും ചോദിച്ചു പോകും 'ഇവര്‍ക്കെന്താ വട്ടുണ്ടോ എന്ന് ?
ആ ചോദ്യവുമായി ആനയുടെ പിന്നാലെ കുറേക്കാലം ക്യാമറയും തൂക്കി നടന്നപ്പോള്‍ ഞാനും ഒരു ആനക്കമ്പക്കാരനായി മാറി.ആന ഒരു അത്ഭുതം തന്നെ . നോക്കി നില്‍ക്കുന്തോറും വളരുന്ന അത്ഭുതം. വലിയ ആകാരം . ചെറിയ കണ്ണുകള്‍ . വലിയ കൊമ്പ് . നീണ്ട
തുമ്പിക്കൈ. വിരലില്ലെങ്കിലും പതിനെട്ടു നഖങ്ങള്‍ . ...... എത്ര കണ്ടാലും വര്‍ണിച്ചാലും മതി വരാത്തതാണ് ആനച്ചന്തം .ആനച്ചന്തവും ചേഷ്ട കളും കണ്ടു മതിമറന്നു നില്‍ക്കുമ്പോഴാവും നിമിഷാര്‍ദ്ധം കൊണ്ട് മിന്നിമായുന്ന കുറുമ്പുകള്‍ നമ്മെ ആശ്ചര്യപെടുത്തുന്നത്.ചെറിയ കുറുമ്പുകള്‍ വലുതാവുന്നതും അത് പിന്നെ ആനപ്പകയോളം വികാസം പ്രാപിക്കുന്നതും ഒടുവിലതു കൊലവിളിയായി പരിണമിക്കുന്നതുമൊക്കെ ഒരു ഗവേഷകനെപ്പോലെ ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോഴേക്കും നമ്മള്‍ ഒരു ആനക്കമ്പക്കാരനായി തീരും .കറുപ്പിന്റെ ഈ അഴകിനോട് ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഭ്രമം തോന്നിയാലത്തെ കഥയാണ് എനിക്ക് പറയാനുള്ളത് .പെരുമ്പാവൂര്‍ കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ പാര്‍വതി എന്ന കുട്ടിയാനയുടെ കുറുമ്പുകള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ഞാന്‍ കരുതിയില്ല നാളെ ഞാനും നാലാളറിയുന്ന ഒരു ആനക്കമ്പക്കാരനാകുമെന്ന്.മാതൃഭുമിയുടെ തൃശ്ശൂര്‍ യൂണിറ്റിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴും എനിക്ക് അറിയില്ലായിരുന്നു. ആനയെക്കു
റിച്ചു സംസാരിക്കുന്ന കുറെ ചിത്രങ്ങളെടുക്കാനുള്ള നിയോഗമാണ് എന്റെ ജന്മദൗത്യമെന്ന് .തൃശ്ശൂരില്‍ ചെന്നിറങ്ങിയപോള്‍ വലിയൊരു ആനത്താരയില്‍ എത്തിച്ചേര്‍ന്ന അനുഭൂതിയാണെനിക്കുണ്ടായത്.ഗജവിസ്മയം തിടമ്പേറ്റിയ മനസുമായി തൃശ്ശൂരിന്റെ ഓരോ ചെറു ഗ്രാമങ്ങളിലും ക്യാമറയുമായി ഞാന്‍ അലഞ്ഞു.ഊണിലും ഉറക്കത്തിലും എന്റെ ചിന്തകള്‍ ആനയോളം വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി .അവധി ദിവസങ്ങള്‍ എല്ലാം ആനചിത്രങ്ങള്‍ തേടി പോകാന്‍ മാറ്റി വെച്ചു പോയ ഇടങ്ങളിലെല്ലാം പ്രതീക്ഷിക്കാത്ത കൗതുകക്കാ ഴ്ചകള്‍ കാത്തിരുന്നു.ആനക്കാഴ്ചകള്‍ തേടി പന്ത്രണ്ടു വര്‍ഷങ്ങള്‍ .... എത്രയെത്ര ചിത്രങ്ങള്‍ .... മറക്കാനാവാത്ത അനുഭവങ്ങള്‍ ... മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍ ...
ഫോട്ടോഗ്രാഫര്‍ ബി.ചന്ദ്രകുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍...
August 11, 2015, 03:30 AM
IST