തൃശ്ശൂര്‍ നഗരത്തിന് നിറച്ചാര്‍ത്തൊരുക്കി ജലധാര
സാംസ്‌കാരിക നഗരിക്ക് മാതൃഭൂമിയുടെ പൊന്നോണ സമ്മാനമായി ശക്തന്‍ നഗറിലെ നവീകരിച്ച ഉദ്യാനവും ജലധാരയും. മാതൃഭൂമിയും തൃശ്ശൂര്‍ കോര്‍പ്പറേഷനും സംയുക്തമായാണ് തൃശ്ശൂരിന് ഈ സമ്മാനം സമര്‍പ്പിച്ചത്. ജലധാരയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ നിര്‍വഹിച്ചു. 7,500 ചതുരശ്രീ അടി വിസ്തൃതിയിലാണ് ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ഇതിനു നടുവിലായി 40 അടി വ്യാസത്തിലുളള തടാകം. അതില്‍ 56 ചെറുകുഴലുകളിലൂടെ നിര്‍ഗ്ഗമിക്കുന്ന ആധുനിക ജലധാര. ചുറ്റും കരിങ്കല്ല് പാകിയ നടപ്പാതയും..
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജെ.ഫിലിപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍...
August 21, 2015, 03:30 AM
IST