സുഖയാത്ര ഇനി ഡെമുവില്‍
വലയ്ക്കുന്ന ഗതാഗതക്കുരുക്കിന് അറുതിയുമായി കൊച്ചിയില്‍ ഡെമു സര്‍വീസിന് തുടക്കമായി. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഡെമു സര്‍വീസ് ഫ്ലൂഗ് ഓഫ് ചെയ്തു. 1400 എച്ച്.പി ശക്തിയുള്ള അത്യാധുനിക ഡീസല്‍ - ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. വൈദ്യുതിയിലും ഡീസലിലും പ്രവര്‍ത്തിക്കുമെന്നതാണ് ട്രെയിനിന്റെ പ്രത്യേകത.
രാജ്യത്ത് ആദ്യമായി ഡെമു സര്‍വീസില്‍ എ.സി കോച്ച് ഘടിപ്പിച്ചുവെന്ന പ്രത്യേകതയും കൊച്ചിയ്ക്ക് അവകാശപ്പെടാം. രാവിലെ 6.30 മുതല്‍ വൈകീട്ട് 8.30 വരെ സര്‍വീസ് നടത്തുന്ന ട്രെയിന് അങ്കമാലി, ആലുവ, നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍.
ഉദ്ഘാടനയാത്രയുടെ ചിലദൃശ്യങ്ങള്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ വി.കെ അജി പകര്‍ത്തിയത്
June 21, 2015, 03:30 AM
IST