മെട്രോചിറകിലേറി ചെന്നൈ
നഗരക്കുരുക്കിന്റെ മീതെ ആകാശപാതയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ ചെന്നൈമെട്രോ കുതിപ്പുതുടങ്ങി. തിങ്കളാഴ്ച്ച നടന്ന ചടങ്ങില്‍ കോയമ്പേട് മുതല്‍ ആലന്തൂര്‍ വരെയുളള 10.15 കിലോമീറ്റര്‍ മെട്രോ സര്‍വ്വീസ് മുഖ്യമന്ത്രി ജയലളിത വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പ്രതിദിനം ലക്ഷങ്ങള്‍ യാത്ര ചെയ്യുന്ന നൂറടി റോഡിന് മുകളിലെ ആകാശപാതയിലൂടെയാണ് ആദ്യഘട്ടം ഓടിതുടങ്ങിയത്. നാല് കോച്ചുകള്‍ അടങ്ങിയ മെട്രോ തീവണ്ടിയുടെ വേഗം നിയന്ത്രിക്കുന്നത് വനിതാലോക്കോ പൈലറ്റായ പ്രതീയാണ്.
ആലന്തൂര്‍, ഈക്കാട്ടുതങ്ങള്‍, അശോക്‌നഗര്‍, വടപളനി, അരുംമ്പാക്കം, കോയമ്പേട് ബസ് സ്റ്ററ്റാന്‍ഡ്, കോയമ്പേട് എന്നീ സര്‍വ്വീസുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വാഷര്‍മെന്‍പ്പേട്ടില്‍ നിന്ന് വിമാനത്താവളം വരെ 23.085 കിലോമീറ്റര്‍ വരെയും ചെന്നൈ സെന്‍ട്രല്‍ മുതല്‍ സെന്റ് തോമസ് മൗണ്ട് വരെയുളള 21.961 കിലോമീറ്റര്‍ വരെയുളളയുമുളള രണ്ട് പാതകളടങ്ങിയതാണ് ചെന്നൈ മെട്രോ. 2017-ല്‍ മൊത്തം ജോലിപൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 20,000 കോടിയാണ് ചിലവ് നീക്കുവക്കുന്നത്.
മൊത്തം ചിലവിന്റെ 40 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായാണ് എടുക്കുന്നത്. 60 ശതമാനം ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ എജന്‍സിയില്‍ നിന്ന് വായ്പയായാണ് എടുക്കുന്നത്. 2010 ജൂണ്‍ 20നാണ് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ വി. രമേഷ് പകര്‍ത്തിയ ദൃശ്യങ്ങള്‍.
June 29, 2015, 03:30 AM
IST