മഡ്‌ബോള്‍
മഴ മഹോത്സവത്തിന്റെ ഭാഗമായി ഡിടിപിസി-യും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് കല്പ്പറ്റ കാക്ക വയലില്‍ സംഘടിപ്പിച്ച mudball chambianship-ല്‍ നിന്ന്. ചെളിയും വെള്ളവും നിറഞ്ഞു നില്‍ക്കുന്ന വയലില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് മത്സരം. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ മത്സരത്തിന്റെ ഫൈനല്‍ ആണ് കാക്കവയലില്‍ നടന്നത്. വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും മത്സരം നടത്താറുണ്ട.് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. ജയേഷ് പകര്‍ത്തിയ ദൃശ്യങ്ങള്‍.