നല്ല പ്രണയ സിനിമാണെങ്കില്‍ യുവാക്കള്‍ ആ സിനിമയ്ക്ക് പിറകെയാണ്. അത് പ്രേമമായാലും ശരി എന്ന് നിന്റെ മൊയ്തീനായാലും അവര്‍ ഏറ്റെടുക്കും.

പ്രേമം തരംഗമായപ്പോള്‍ കറുത്ത ഷര്‍ട്ടണിഞ്ഞ് യുവത്വം അരങ്ങുതകര്‍ത്തപ്പോള്‍ തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ഥിനി ബലിയാടായി. യുവാക്കളുടെ അതിരുവിട്ട ആഘോഷത്തെയും പ്രേമം പോലുള്ള സിനിമ അവരെ വഴിതെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങളും പല കോണില്‍ നിന്നും വന്നു.

മദ്യപിച്ച് ക്ലാസ്സിലെത്തുന്നതൊക്കെ കാണിച്ച് യുവാക്കളെ പ്രേമം തെറ്റായ വഴികളിലേക്ക് നയിക്കുന്നു എന്നും പഴികേട്ടു. അതേ യുവാക്കള്‍ തന്നെ മൊയ്തീന്റെയും കാഞ്ചനമാലയുടേയും തീവ്രമായ പ്രണയത്തേയും ഇപ്പോള്‍ ഏറ്റെടുക്കുന്നു. ന്യൂജെന്‍ സിനിമ മാത്രമേ ഏക്കൂ എന്ന് പറയുന്നിടത്താണ് 50 വര്‍ഷം മുമ്പത്തെ പ്രണയം ദൃശ്യവത്കരിച്ച് എന്ന് നിന്റെ മൊയ്തീന്‍ യുവത്വത്തിന്റെ മനസ്സില്‍ കയറിക്കൂടുന്നത്

കള്ളുകുടിയും പുകവലിയും മാത്രമാണ് അനുകരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെ ഇതൊന്നുമില്ലാതെ കണ്ണുനിറയ്ക്കുന്ന പ്രണയകാവ്യത്തിനായി ന്യൂജെന്‍ തലമുറ തിയേറ്ററിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയചിത്രങ്ങളില്‍ ഒന്നായി മാറുകയാണോ എന്റെ നിന്റെ മൊയ്തീന്‍. അതുവഴി ഏറ്റവും നല്ല പ്രണയജോഡികളായും പൃഥ്വിയും പാര്‍വതിയും വാഴ്ത്തപ്പെടുന്നുവോ നിങ്ങള്‍ക്കും പ്രതികരിക്കാം