# കെ.എം. പ്രകാശൻ, ഉള്ളിയേരി
അവസാനമായി 2020-ൽ നടത്തിയ സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിങ് കോവിഡ് രൂക്ഷമായ സമയത്തായിരുന്നു. അന്ന് പലരുടെയും ശ്രദ്ധയിൽപ്പെടാത്തതു കാരണം മസ്റ്ററിങ് നടത്താൻ സാധിച്ചില്ല. ലക്ഷക്കണക്കിന് ആളുകൾക്കാണ് സംസ്ഥാനത്ത് ഒരു വർഷത്തിലേറെയായി മസ്റ്ററിങ് നടത്താത്തതുകാരണം സാമൂഹിക സുരക്ഷാ പെൻഷൻ തടയപ്പെട്ടിരിക്കുന്നത്.
കോവിഡ് മഹാമാരിയിൽ വളരെയേറെ പ്രയോജനപ്പെടുമായിരുന്ന പെൻഷൻ, ഗുണഭോക്താക്കളുടെ ശ്രദ്ധക്കുറവുകാരണം ലഭിക്കാതായി. മസ്റ്ററിങ്ങിന് ഒരവസരംകൂടി നൽകി തടഞ്ഞുവെച്ച പെൻഷനും വരുംമാസങ്ങളിൽ ലഭിക്കേണ്ട പെൻഷനും നൽകുന്നതിന് സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം.