കെ.എസ്.ഡി.പി.യുടെ രണ്ടു മരുന്നുകളുടെ നിർമാണലൈസൻസ് ഗുണനിലവാരമില്ലാത്തതിനാൽ റദ്ദാക്കിയെന്ന് വാർത്ത. കഴിഞ്ഞയാഴ്ച നിർമിച്ച മരുന്നുകളെപ്പറ്റിയല്ല, രണ്ടുവർഷംമുമ്പ് സ്കൂൾകുട്ടികൾക്ക് വിതരണംചെയ്ത സർക്കാർവിലാസം നിർമാണ സ്ഥാപനത്തിൽനിന്നും അതിനും എത്രയോമുമ്പ് നിർമിച്ച വിരഗുളികയും മുറിവിന് പുരട്ടാൻ ഉപയോഗിക്കുന്നതടക്കമുള്ള രണ്ടുതരം മരുന്നും. ആ മരുന്നിന്റെ സാംപിൾ രണ്ടുവർഷംമുമ്പ്  പരിശോധനയ്ക്കയച്ചതിന്റെ, ഫലമാണ്‌ പുറത്തായത്.  മെഡിക്കൽ കോളേജ് അടക്കമുള്ള  സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വിതരണംചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഗുളികകൾ പാക്കറ്റിൽനിന്നും പൊട്ടിക്കുമ്പോൾത്തന്നെ നുറുങ്ങിയിട്ടായിരിക്കും രോഗിക്ക് ലഭിക്കുക. ഇത് ഏതായാലും എന്നു നിർമിച്ച മരുന്നാണെന്നു വ്യക്തമായി.  മുൻകാലങ്ങളിൽ നിർമണത്തീയതി പറയാതെ വെറും ബാച്ച് നമ്പർമാത്രം പറഞ്ഞ് നിരോധിച്ച്‌ ഉത്തരവിറക്കുന്ന രീതിയായിരുന്നു. അതും വർഷങ്ങൾക്കുശേഷമായിരിക്കും ഫലം പുറത്തുവിടുക. അതിനകംതന്നെ രോഗി മരുന്നുഫലിക്കാതെ കൂടുതൽ വിദഗ്ധചികിത്സയ്ക്കുവേണ്ടി പണംമുടക്കി മുടിയുകയോ, മരിക്കുകയോ ചെയ്തിട്ടുണ്ടാവാം. സർക്കാർസ്ഥാപനമായതിനാൽ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടിയോ മറ്റോ പ്രതീക്ഷിക്കേണ്ടതുമില്ല. 
എന്നാണിനി നമ്മുടെ ഈ നാട് നന്നാകുക?