# കീർത്തന കെ., കേയി സാഹിബ് ട്രെയിനിങ് കോളേജ്, തളിപ്പറമ്പ്‌ 
കോവിഡ് പ്രതിസന്ധിയിൽനിന്ന്‌ കരകയറുമ്പോൾ കുത്തക ടെലികോം കമ്പനികളുടെ നിരക്കുവർധന സാധാരണക്കാരന്റെ കീശ കാലിയാക്കും. ഓൺലൈൻ ക്ലാസുകളൊക്കെ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരക്കുവർധന വിദ്യാർഥികളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

യാത്രാപ്രതിസന്ധി
# ആർ. ജിഷി, കൊല്ലം
കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ സീസൺ ടിക്കറ്റ് റെയിൽവേ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും അവർക്ക് യാത്രചെയ്യാൻ അനുവദിച്ചിട്ടുള്ള അൺ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറവാണ്. ഇന്റർസിറ്റി, വേണാട്, പരശുറാം അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളിൽ വിരലിലെണ്ണാവുന്ന കോച്ചുകൾ മാത്രമാണ് സീസൺ ടിക്കറ്റ് യാത്രക്കാർക്ക്  അനുവദിച്ചിട്ടുള്ളത് . സൂചികുത്താൻ ഇടമില്ലാതെയാണ് ഈ ട്രെയിനുകളിൽ യാത്ര  ചെയ്യേണ്ടിവരുന്നത്. കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ച് തിരക്ക് ഒഴിവാക്കാൻ റെയിൽവേ തയ്യാറാകണം.