വിവിധ ചികിത്സാസമ്പ്രദായങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.  നവംബർ ഒന്നിന് കുട്ടികൾ സ്കൂളിലേക്ക് എത്തുകയാണ്. ഈ കാലയളവിൽ കുട്ടികളെ സംരക്ഷിക്കാനുള്ള മാർഗമെന്നനിലയ്ക്കാണ് ഹോമിയോപ്പതി പ്രതിരോധമരുന്ന്‌ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇത് ശ്ലാഘനീയമാണ്.

ഹോമിയോപ്പതി ചികിത്സാസമ്പ്രദായത്തിൽ പ്രതിരോധമരുന്നുനൽകാൻ വിവിധ രീതികൾ നിർദേശിക്കുന്നുണ്ടെങ്കിലും ഇവിടെ കരണീയം കോവിഡിന്റെ ലക്ഷണങ്ങളെ പൂർണമായും ഉൾക്കൊള്ളുന്ന മരുന്ന്‌ നൽകുകയെന്നതാണ്. ഇതുവരെ പ്രകടമായ ലക്ഷണങ്ങൾ അനുസരിച്ച് ആർസെനിക്‌ ആൽബം 30 എന്ന മരുന്നിനൊപ്പം ഫോസ്‌ഫറസ് 30 എന്ന മരുന്നുകൂടി നൽകണം. ഇത് പൂർണമായും ഫലപ്രദമാണെന്ന് അനുഭവത്തിന്റെ ബോധ്യത്തിൽ പറയാൻകഴിയും. രോഗസ്ഥിരീകരണത്തിനുശേഷം നാലുമുതൽ ഏഴുദിവസംകൊണ്ട് എല്ലാവരും കോവിഡ് മുക്തമാകുകയും  കോവിഡുമായി ബന്ധപ്പെട്ടോ കോവിഡനന്തരമോ സങ്കീർണതകളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട്‌ ഹോമിയോപ്പതി പ്രതിരോധം അവലംബിക്കുമ്പോൾ നിർബന്ധമായും ലക്ഷണയുക്തമായ മരുന്ന്‌ നിശ്ചിത അളവിൽ കൃത്യമായ കാലയളവിൽ കൃത്യമായ ഇടവേളകളിൽ നൽകിയാൽ പൂർണപ്രതിരോധവും സാമൂഹികാരോഗ്യ സംരക്ഷണവും സാധ്യമാക്കാൻ കഴിയും.
ഹോമിയോ മരുന്നുനൽകുമ്പോൾ കൃത്യമായ വിവരശേഖരണംനടത്തി ഏതെങ്കിലും ഉത്തരവാദപ്പെട്ട (ഉദാ: രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്)  ശാസ്ത്രീയപഠനം അനിവാര്യമാക്കണം. ഇത് ഭാവിയിൽ വിമർശനങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
 
കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ
മുൻ പ്രൊഫസറും മെഡിസിൻവകുപ്പ് മേധാവിയും കോഴിക്കോട്
സർവകലാശാലയിലെ ഹോമിയോപ്പതി മുൻ ഫാക്കൽറ്റി ഡീനും