# റോയി വർഗീസ്  ഇലവുങ്കൽ, മുണ്ടിയപ്പള്ളി
സംസ്ഥാനതലത്തിൽ മുൻവർഷങ്ങളിൽ  കലോത്സവത്തിനും   പ്രവൃത്തിപരിചയമേളയിലും കായികമേളയിലും എ ഗ്രേഡ് നേടിയ  വിദ്യാർഥികൾക്ക് പ്ലസ്‌വൺ  പ്രവേശനത്തിന്  ബോണസ് പോയിന്റ് നൽകണം.
  കഠിനപ്രയത്നംചെയ്ത്  സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടും എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക്‌  ഗ്രേസ് നൽകിയിരുന്നില്ല. ഫുൾ എ  പ്ലസുകാർക്കുപോലും പ്ലസ്‌വൺ  പ്രവേശനം പ്രയാസമായിരിക്കെ  സംസ്ഥാനവിജയികൾക്കുപോലും ബോണസ്‌ പോയന്റ് നൽകാത്തത് ദുഃഖകരമാണ്. കഴിഞ്ഞ സ്കൂൾവർഷം  മേളകൾ നടക്കാത്തതിെന്റ പേരിൽ മുൻവർഷങ്ങളിൽ  നേടിയ  ഉന്നത വിജയം  കണ്ടിെല്ലന്നുനടിക്കാനാകുമോ?


ഫീസ് ഇൗടാക്കാനുള്ള തീരുമാനം പിൻവലിക്കണം

# പ്രശാന്ത് കൊരയങ്ങാട്
സർക്കാർ ആശുപത്രികളിൽ കോവിഡനന്തര സൗജന്യചികിത്സയിൽനിന്ന്‌ എ.പി.എൽ. കാർഡുടമകളെ ഒഴിവാക്കാനുള്ള തീരുമാനം സാധാരണ ജനങ്ങളോടുള്ള അനീതിയാണ്. കഴിഞ്ഞദിവസത്തെ  തീരുമാനപ്രകാരം ഇനിമുതൽ കാസപ് ചികിത്സാകാർഡ് ഉള്ളവർക്കും ബി.പി.എൽ. കാർഡുകാർക്കും മാത്രമായിരിക്കും സർക്കാർ ആശുപത്രികളിലെ സൗജന്യ കോവിഡനന്തരചികിത്സ. എ.പി.എൽ. വിഭാഗത്തിന് കിടക്കയ്ക്ക് ഒരുദിവസം 750 രൂപമുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സ്വകാര്യാശുപത്രിയിൽ 2645 രൂപമുതൽ 15,180 വരെ ഈടാക്കാനും അനുമതിയുണ്ട്.
കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരെയും സമ്പന്നരെയും ഒരുപോലെ  തകർത്തിരിക്കയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിത, അസംഘടിത  മേഖലകൾ, നിത്യക്കൂലിക്ക്‌ ജോലിചെയ്യുന്നവർ എന്നിവർ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഈ അവസ്ഥയിൽ സർക്കാർ ആശുപത്രികളിൽ കോവിഡനന്തര ചികിത്സയ്ക്ക് ഫീസ് ഇൗടാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണം.