# കെ. ജയരാജൻ, സെക്രട്ടറി, സി.ഐ.ടി.യു. കണ്ണൂർ.
‘സംരക്ഷിക്കണം സ്വകാര്യ ബസ്‌മേഖലയെ’ എന്ന മുഖപ്രസംഗം സന്ദർഭോചിതവും പ്രസക്തവുമായി. കേന്ദ്ര, കേരള സർക്കാരിന്റെ അതിപരിഗണനയർഹിക്കുന്ന മേഖലയാണിത്. ഈ പ്രസ്ഥാനം നടത്തുന്നവരും ബസ് ജീവനക്കാരും അനുബന്ധ തൊഴിലിലേർപ്പട്ട പതിനായിരങ്ങളും മാത്രമല്ല നിത്യയാത്രചെയ്യുന്ന ലക്ഷക്കണക്കിനു ജനങ്ങളും ദുരിതത്തിലാണ്.  ചുരുങ്ങിയ ചെലവിലുള്ള യാത്രാസംവിധാനം കേരള വികസനമാതൃകയുടെ അവിഭാജ്യഘടകമാണ്.  ഈ മേഖലയ്ക്ക് ജീവശ്വാസം നൽകാൻ കേന്ദ്ര, കേരള സർക്കാരുകൾ ഡീസൽ സബ്‌സിഡി റേഷനിങ്‌ സംവിധാനത്തിൽ നൽകണം. താങ്ങാൻ കഴിയാത്ത  ഇൻഷുറൻസ് പ്രീമിയം കുറയ്ക്കണം.  രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ട്‌ അംഗീകരിക്കണം. സർവീസ് പുനരാരംഭിക്കാൻ സാമ്പത്തികവായ്പയും അനുവദിക്കണം.