# വി.എസ്. വസന്തൻ, കൂടൽമാണിക്യം തെക്കേനട, ഇരിങ്ങാലക്കുട
മനുഷ്യനിലെ മനുഷ്യനെ തേടിയ ജീവിതേതിഹാസത്തിന് ആലങ്കോട് അർപ്പിച്ച 88-ാം പിറന്നാൾ ആശംസയിലെ അക്ഷരക്കൂട്ടങ്ങളത്രയും  നിളാനദിയുടെ ജലസമൃദ്ധമായ നീരൊഴുക്കുപോലെ അനുഭവപ്പെടുത്തി.  എല്ലാ അർഥത്തിലും പൂർണനായ എഴുത്തുകാരനെ  പൂർണകുംഭത്തോടെ ആലങ്കോട് എതിരേൽക്കുന്നത് കൺനിറയെ കണ്ടപ്പോൾ വലിയ ചാരിതാർഥ്യം.
‘പ്രിയമുള്ളവരേ തിരിച്ചുവരാൻവേണ്ടി യാത്ര ആരംഭിക്കുകയാണ്’ എന്ന വാചകത്തോടെ അവസാനിക്കുന്ന അസുരവിത്ത് നോവൽ കൺമുമ്പിൽക്കണ്ട അനുഭവം. നന്ദി, എഴുതിയ എം.ടി.ക്ക് വീണ്ടും; ഓർമിപ്പിച്ച ആലങ്കോടിനും. വരികളിലെ കാതൽകണ്ട് ദൃശ്യഭംഗിയേറ്റിയ ആർട്ടിസ്റ്റ് മദനനും നന്ദി.