# എ.വി. ജോർജ്, തിരുവല്ല
രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതിക്ക്‌ ഒരു ബിഗ് സല്യൂട്ട്. ഇത് അധികാര മുഷ്കിനുള്ള തിരിച്ചടിയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള എം.എൽ.എ.മാർ കാട്ടിയ തേർവാഴ്ച ആരും മറന്നിട്ടില്ല. നാശനഷ്ടത്തിന് കാരണക്കാരായ എം.എൽ.എ.മാരിൽനിന്ന്‌ നഷ്ടപരിഹാരത്തുക ഈടാക്കി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം.