# ശ്രീമുരുകൻ അന്തിക്കാട്
കിടപ്പുരോഗികൾക്ക് വീടുകളിൽച്ചെന്ന് കോവിഡ് വാക്സിനേഷൻ നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും അത് തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. പല പഞ്ചായത്തുകളും കിടപ്പുരോഗികൾക്ക് വീടുകളിൽ ചെന്ന് വാക്സിൻ നൽകുന്ന ബഹുവർണ ചിത്രങ്ങളോടെ ഉദ്ഘാടനവിളംബരം നടത്തിയെങ്കിലും തുടർന്നുള്ള വാക്സിനേഷൻ ഏറെയൊന്നും നടന്നിട്ടില്ല. കോവിഡ് മൂന്നാംതരംഗത്തിന്റെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയിട്ടും കിടപ്പുരോഗികൾക്ക് ആദ്യ ഡോസ് വാക്സിൻപോലും നൽകാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.