എല്ലാ തീവണ്ടികളും എ.സി.യാക്കുന്നതിനു മുന്നോടിയായി ഇക്കോണമി കോച്ചുകൾ ഏർപ്പെടുത്തുകയാണല്ലോ റെയിൽവേ. ഇതുവഴി റെയിൽവേ ത്രീടയർ എ.സി.യുടെ ചാർജ് വാങ്ങും. സെക്കൻഡ്‌ സ്ലീപ്പറിൽ യാത്രചെയ്തുകൊണ്ടിരുന്ന നാം ഇനി കൂടുതൽ ചാർജ് കൊടുക്കേണ്ടിവരും. ലാഭം മാത്രം നോക്കി സർവീസ് എന്നത്‌ സൗകര്യപൂർവം മറക്കുകയാണ്. സീസണുകളിൽ ഒാടിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾക്ക് നിലവിലുള്ള നിരക്കിന്റെ ഇരട്ടിയാണ്‌. വേഗം കൂട്ടാനെന്നപേരിൽ പലസ്റ്റേഷനുകളിലെയും സ്റ്റോപ്പില്ലാതാക്കും. ഇപ്പോൾത്തന്നെ ഇരുപതിലധികം വണ്ടികൾക്ക് കേരളത്തിൽ പ്രധാന നഗരങ്ങളിൽ സ്റ്റോപ്പില്ല. സേവനമേഖലയിൽ നിൽക്കേണ്ട റെയിൽവേ ഇതുമനസ്സിലാക്കിയാൽ നന്ന്.