ഫോണിലൂടെയുള്ള കോവിഡ് ബോധവത്കരണസന്ദേശം രണ്ടുരീതിയിലാണ്  അനുഭവപ്പെടുന്നത്. റിങ്ങിങ്‌ നടക്കുന്നതിനുമുമ്പുള്ള സമയമാണ് ഒന്ന്; രണ്ടാമത്തേത് റിങ്ങിങ്ങിന്റെ സമയത്തും. റിങ്ങിങ്‌ സമയത്തുള്ള കോവിഡ് സന്ദേശം സമയനഷ്ടമില്ലാത്തതുകൊണ്ട് അതുൾക്കൊള്ളാൻ സാധിക്കും.
എന്നാൽ, അല്പം നീണ്ട സന്ദേശം നൽകുന്ന റിങ്ങിങ്ങിനുമുമ്പുള്ള സന്ദേശം അശാസ്ത്രീയമാണ്. ഇത് ബോധവത്കരണമായി  കാണാനാവില്ല. മനുഷ്യന്റെ  ചിന്തയും സാഹചര്യവും അനുകൂലമാവുമ്പോൾ മാത്രമാണ് ഉപദേശങ്ങൾ ഫലപ്രദമാവുക. അല്ലാത്ത ഘട്ടത്തിൽ വിപരീതഫലമാണുണ്ടാക്കുക.