ലൈറ്റ് ആൻഡ് സൗണ്ട്, ബേക്കറി, സ്വകാര്യ ബസ്. എല്ലാ മേഖലകളിൽനിന്നും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. കോവിഡ് മരണംപോലെ ആത്മഹത്യയുടെ പ്രതിദിന കണക്കും പ്രസിദ്ധീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. സർക്കാർ മാത്രമല്ല, സമൂഹ മനഃസാക്ഷിയും ഉണരണം. എത്രകാലം ഇങ്ങനെ പൂട്ടിയിടും എന്നത് ചിന്തിക്കേണ്ടതുണ്ട്. നാഥൻ നഷ്ടമായ കുടുംബങ്ങളെ ചേർത്തുപിടിക്കേണ്ടതുണ്ട്. സ്ഥിരവരുമാനക്കാർ ചെറിയൊരു വിഹിതം സമൂഹത്തിന് (സർക്കാർ വഴിയായാലും സന്നദ്ധസംഘടനകൾ വഴിയായാലും) തിരിച്ചുനൽകേണ്ട സമയമാണിത്‌.