# മേതിൽ സതീശൻ, പാലക്കാട്
പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനം നടക്കാൻ പോകുന്നതിന്റെ മണിക്കൂറുകൾക്കുമുൻപ് ഉണ്ടായിട്ടുള്ള ഈ പുതിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദം ആരുടെ സൃഷ്ടിയാണ്. പ്രതിപക്ഷത്തിന് ഭരണകൂടത്തിനുമേൽ കടന്നാക്രമിക്കാൻ കഴിയുംവിധം തങ്കത്തളികയിൽ ലഭിക്കുന്ന ഒരു ആയുധമായി പ്രത്യക്ഷത്തിൽ കണക്കാക്കാമെങ്കിലും ഒരുപക്ഷേ അതൊരു കെണിയാകുമോ. അന്താരാഷ്ട്ര ചാരസംഘടനകളുമായി ബന്ധപ്പെട്ടുവരുന്ന വിവാദങ്ങൾ എപ്പോഴും കൊടുങ്കാറ്റായി വാർത്തകളിൽ വരുകയും പ്രായേണ ആവിയായിപ്പോവുകയുമാണ് ചെയ്യാറ്്‌. ഇവിടെ മാൽവെയർകൂടി ആയതുകൊണ്ടും അറ്റവും  മൂലവും ഒക്കെ കണ്ടുപിടിക്കുക ക്ലിഷ്ടസാധ്യമായതുകൊണ്ടും ഈ വിവാദത്തിനും ആയുസ്സധികമുണ്ടാകാൻ ഇടയില്ല.