# വി. പ്രവീൺ,  ചെയർമാൻ, ധീവര ട്രസ്റ്റ് .
കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കിയിട്ട് ആറുവർഷം കഴിഞ്ഞു. മൂന്നു വർഷത്തിലൊരിക്കൽ പെർമിറ്റ് പുതുക്കിക്കൊടുക്കുമെന്നാണ് സർക്കാർ ഉത്തരവ്‌. ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിലൂടെയാണ് മണ്ണെണ്ണപെർമിറ്റിനുള്ള ഉപയോക്താക്കളെ കണ്ടെത്തുന്നത്‌. 2015 മാർച്ച് 8-ാം തീയതിയാണ് ഏറ്റവും അവസാനമായി സംയുക്ത പരിശോധന നടത്തിയത്. ഇത്രയും താമസം വരുത്തി മത്സ്യത്തൊഴിലാളികൾക്ക് ഭീമമായ നഷ്ടംവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടാകണം. സമയപരിധി നിഷ്‌കർഷിക്കാതെ ഔട്ട് ബോർഡ്‌ എൻജിനുകൾ രജിസ്റ്റർചെയ്യാനും പുതുക്കിനൽകാനുമുള്ള സ്ഥിരം സംവിധാനമാണ് വേണ്ടത്‌.