# അതുൽ ഇയ്യാലിൽ, അടക്കാത്തോട്
വാക്സിനായി കാത്തിരിക്കാനാവില്ല, സഖ്യത്തിൽ അണിചേരുക എന്ന ആഹ്വാനം വായിച്ചു.  നൂറുശതമാനം വാക്സിനേഷനായി വർഷങ്ങൾ കാത്തിരിക്കാൻ ആർക്കുമാവില്ല. വാക്സിനുകളുടെ പേറ്റന്റ് കുത്തക ഒഴിവാക്കാനും മിച്ചംവരുന്ന വാക്സിനുകൾ ലാഭം പ്രതീക്ഷിക്കാതെ അവികസിത രാഷ്ട്രങ്ങളുമായി പങ്കിടാനും വികസിത രാഷ്ട്രങ്ങൾ തയ്യാറാവണം. അല്ലെങ്കിൽ അവികസിത രാഷ്ട്രങ്ങളിലെ മരണസംഖ്യ ഉയരുകയും വാക്സിന്റെ ലഭ്യതക്കുറവ് ജനിതകമാറ്റം വന്ന പുതിയതരം വൈറസുകളുടെ ഉത്‌പത്തിക്കു കാരണമാവുകയും ചെയ്യും. ഇത് ലോകസമ്പദ്ഘടനയെ തകർക്കും. വാക്സിൻ വിതരണ, ഉത്പാദന ഘട്ടങ്ങളിൽ ഐക്യരാഷ്ട്രസംഘടന സ്വാധീനം ചെലുത്തുകയും സുതാര്യമായ വാക്സിൻ വിതരണം നടപ്പാക്കുകയും ചെയ്യണം.