# എം. രാമകൃഷ്ണക്കുറുപ്പ്‌, അമ്പലപ്പുഴ
മൊബൈൽ ഫോണിൽ ‘കേരള പെൻഷൻ’ എന്ന ആപ്പ്‌ തുറന്നാൽ പുതുക്കിയ അടിസ്ഥാന പെൻഷൻ ജനന/റിട്ടയർമെന്റ്‌ തീയതികൾ, ഫാമിലി പെൻഷണറുടെ പേര്‌ ഇങ്ങനെ കുെറ വിവരങ്ങൾ കാണാം. എന്നാൽ, പുതുക്കിയ ഫാമിലി പെൻഷൻമാത്രം എത്ര എന്നുകാണുന്നില്ല.
2005-ൽ എ.ജി. പെൻഷനും ഫാമിലിപെൻഷനും പുതുക്കി നിശ്ചയിച്ച്‌ അറിയിച്ചിരുന്നു. 2009, 2014, 2019 വർഷങ്ങളിൽ പെൻഷനും ഫാമിലിപെൻഷനും പരിഷ്കരിക്കാൻ സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്‌. പക്ഷേ, ട്രഷറികളിൽ ഫാമിലിപെൻഷൻമാത്രം പരിഷ്കരിക്കാറില്ല. അതുകൂടി ചെയ്തിരുന്നെങ്കിൽ എന്തെങ്കിലും തെറ്റുവന്നുപോയിട്ടുണ്ടെങ്കിൽ അതു പരിഹരിച്ചുകിട്ടുന്നതിന്‌ പെൻഷണർക്കുതന്നെ വേണ്ടതുചെയ്യാമായിരുന്നു. അല്ലാത്തപക്ഷം ട്രഷറി അനുവദിച്ചുതരുന്ന പെൻഷൻ വാങ്ങുവാൻ മാത്രമേ ഫാമിലിപെൻഷണർക്ക്‌ കഴിയൂ. ഈ വക കാര്യങ്ങളൊന്നും പലർക്കും അറിയില്ല. ഇതിനൊരു പരിഹാരം കാണുന്നതിന്‌ ട്രഷറി ഡയറക്ടർ തന്റെ കീഴിലുള്ള ട്രഷറികൾക്കുവേണ്ട നിർദേശം കൊടുക്കാൻ ശ്രദ്ധിക്കണം.