മിൽമ പാൽസംഭരണത്തിൽ കുറവ് വരുത്തിയതോടെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ക്ഷീരകർഷകർ പാൽ ഒഴുക്കിക്കളയുന്നതായ വാർത്ത കണ്ടു. ഭക്ഷ്യയോഗ്യമായ ഒരു വസ്തു ഇപ്രകാരം പാഴാക്കുന്ന വൈകാരികപ്രവണത ഒഴിവാക്കി വിവേചനബുദ്ധിയോടെയുള്ള ഒരു സമീപനമാണിവിടെ വേണ്ടത്.
പാൽ സാധുക്കൾക്കു നൽകുകയോ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയോ ആകാമല്ലോ. അനാഥരെയും അശരണരെയും സംരക്ഷിക്കുന്ന അനേകം കേന്ദ്രങ്ങളുണ്ട്. അറിയിച്ചാൽ സന്തോഷത്തോടെ  അവർ വന്നു കൊണ്ടുപോയി ഉപയോഗിച്ചുകൊള്ളും. അവരുടെ അനുഗ്രഹവും നമ്മിൽ പലരും വിശ്വസിക്കുന്നതുപോലെ, പുണ്യവും കിട്ടും.
പാലിന്റെ ആവശ്യം കുറഞ്ഞത് കോവിഡിനെത്തുടർന്നുണ്ടായ ഒരു താത്കാലികപ്രതിഭാസം മാത്രമാണെന്നും താമസിയാതെ കാര്യങ്ങൾ പൂർവസ്ഥിതിയിലാകുമെന്ന് പ്രത്യാശിക്കുകയും ചെയ്യാം.