കോവിഡനന്തരം കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കൂടുതൽ സജ്ജമാക്കാനുള്ള നടപടികൾക്ക് ടൂറിസം വകുപ്പ് രൂപം നൽകിയിരിക്കുകയാണല്ലോ. കേരളീയരായ വിനോദ സഞ്ചാരികളെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കൂടുതൽ യാത്രചെയ്യാൻ പ്രേരിപ്പിക്കുന്ന പദ്ധതികൾ വകുപ്പ് നടപ്പാക്കുമെന്നും പറയുന്നു.  
വിനോദസഞ്ചാരമേഖലയിൽ പ്രാദേശിക ചരിത്ര പഠനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് ഇപ്പോൾ സ്വീകാര്യത. ഒരു പ്രദേശത്തിന്റെ  സവിശേഷതയെ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞാൽ ഗുണം ചെയ്യും.  ഇതോടൊപ്പംപ്രാദേശിക ചരിത്രപഠനവും പുരാവസ്തു ശേഖരണവും സംരക്ഷണവും കണ്ണിചേർക്കാനുള്ളപദ്ധതികൂടിയുണ്ടാവണം.