കോവിഡ് മുക്തിക്കുശേഷമുള്ള ഡിസ്‌ച്ചാർജിന്‌ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധമാക്കണം. പല കോവിഡ് മരണങ്ങളും ആന്റിജൻ ടെസ്റ്റ് നെഗറ്റീവായി ഡിസ്‌ച്ചാർജ്ചെയ്ത്‌ വീട്ടിൽവന്നതിനുശേഷമാണ് ഉണ്ടാവുന്നത്. ഇത് കോവിഡ് മരണമായി കണക്കാക്കുന്നുമില്ല. കോവിഡിനുശേഷമുണ്ടാകുന്ന ഫംഗസ് രോഗനിർണയവും കോവിഡനന്തര പരിചരണത്തിന്റെ പ്രോട്ടോകോളിൽ പെടുത്തണം. രോഗികൾ കൂടുമ്പോൾ ലാഘവം കൂടുന്നോ എന്ന് സ്വയം വിമർശനം നടത്തേണ്ടതുണ്ട്.