കേരളത്തിലാദ്യമായി പ്രധാന വകുപ്പുകളായ വിദ്യാഭ്യാസവും തൊഴിലും ഒരുമിച്ച്‌ ഒരു മന്ത്രിക്കു നൽകിയിരിക്കുന്നു. വി. ശിവൻകുട്ടിക്ക്. ഇത് ഏറെ ശുഭോദർക്കമാണ്‌. വി. ശിവൻകുട്ടി മന്ത്രിയാകുന്നതിനു മുമ്പ് തൊഴിലാളിക്ഷേമ പൊതുമേഖലാ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലേബർ ആൻഡ്‌ എംപ്ലോയ്‌മെന്റിന്റെ (കില) ചെയർമാനായിരുന്നു. തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും സമഗ്രമേഖലകളിലും അറിവു പകരുന്ന ഒട്ടേറെ വിദ്യാഭ്യാസ-പരിശീലന പരിപാടികളാണ് അദ്ദേഹം കിലയിൽ ആവിഷ്കരിച്ചു നടപ്പാക്കിയത്. ഒപ്പം കിലയുടെ ഗവേഷണ വിഭാഗവും ശക്തിപ്പെടുത്തി. അദ്ദേഹത്തിന് വിദ്യാഭ്യാസവും തൊഴിലും വിജയകരമായി ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുമെന്ന കാര്യം നിസ്തർക്കമാണ്