കോവിഡ് മഹാമാരി അതിരൂക്ഷമായി വ്യാപിക്കുന്ന ഈ ഘട്ടത്തിൽ, ഇന്ത്യയിൽ ഇന്ന് ലഭ്യമായ കോവീഷീൽഡ്, കോവാക്സിൻ തുടങ്ങിയ മരുന്നുകളുടെ ലഭ്യതക്കുറവ് ഒരു വലിയ സങ്കീർണപ്രശ്നമായി മാറിയിരിക്കുന്നു.
ഒന്നാംഘട്ട വാക്സിൻ എടുത്തവർക്ക് 42 മുതൽ 56 ദിവസത്തിനിടയിൽ രണ്ടാംഘട്ടവും എടുക്കേണ്ടതുണ്ട്. അതിനു സാധിച്ചില്ലെങ്കിൽ വാക്സിനേഷൻ നിരർഥകമാവും.  അതിനാൽ രണ്ടാംഘട്ട വാക്സിൻ എടുക്കുന്നവർക്ക് ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ കേന്ദ്രങ്ങളിലും മുൻഗണന ഉണ്ടാവണം. ആരോഗ്യ സേതു, കോവിൻ തുടങ്ങിയ വെബ്‌സൈറ്റുകളിൽ പലപ്പോഴും ലഭ്യമല്ല. ഒന്നാംഘട്ട വാക്സിൻ എടുത്ത് 50 ദിവസം കഴിഞ്ഞവർക്കുപോലും ഇപ്പോൾ കോവീഷീൽഡ് വാക്സിൻ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ  പുതുതായി ഒന്നാംഘട്ട വാക്സിൻ എടുക്കുന്ന ആളുകളെ പരിഗണിക്കുന്നതിനുമുമ്പ് രണ്ടാംഘട്ട വാക്സിൻ എടുത്തുതീർക്കാനുള്ള സംവിധാനമാണ് ആരോഗ്യവകുപ്പിൽനിന്ന്‌ ഉണ്ടാകേണ്ടത്.