തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലളിതമാക്കാൻ വോട്ടർപ്പട്ടിക പൂർണമായും ആധാറിനെ അടിസ്ഥാനമാക്കി പുനഃക്രമീകരിക്കുക. ആധാർനമ്പർ വോട്ടർമാരുടെ ഐ.ഡി. നമ്പറാക്കുക. ടച്ച്‌സ്‌ക്രീനിൽ വോട്ടർമാർ നിശ്ചിതസ്ഥലത്ത് വിരലോ, ആധാറിൽ ചേർത്ത ഏതെങ്കിലും അടയാളമോ പതിക്കുമ്പോൾ അയാൾ വോട്ടുചെയ്യേണ്ട വിൻഡോ തുറക്കണം. വോട്ടർ വോട്ടവകാശം വിനിയോഗിക്കുക. ഒരു നിയോജകമണ്ഡലത്തിൽ ഏതുസ്ഥലത്തുനിന്നും അയാൾക്ക് വോട്ടവകാശം വിനിയോഗിക്കാം. ഒരുപാട് ഉദ്യോഗസ്ഥരും പോലീസും പട്ടാളവും ബൂത്ത് ഏജന്റുമാരും വേണ്ടിവരില്ല. എൺപത് വയസ്സ് കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കും അവശരായവർക്കും മൊബൈൽ വോട്ടിങ്‌ യൂണിറ്റുകൾ ഏർപ്പെടുത്താം.
വോട്ടെടുപ്പ് വേണ്ടിവന്നാൽ രണ്ടോ മൂന്നോ ദിനം കൊണ്ടും നടത്താം. വോട്ടെടുപ്പിന്റെ തത്സമയ ദൃശ്യങ്ങൾ നിയോജകമണ്ഡലം ഇലക്ട്രറൽ ഓഫീസർക്കും കളക്ടർ ഓഫീസിനും ലഭിക്കാൻ നെറ്റ്‌വർക്ക് കണക്‌ഷൻ ഏർപ്പെടുത്തുക.